വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച ക​യ​റി വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; പി​ന്നീ​ട് നാ​ടു​വി​ട്ട പ്ര​തി​യെ മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് പൊ​ക്കി ഇ​ടു​ക്കി പോ​ലീ​സ്

ഇ​ടു​ക്കി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി 46കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍ പി​ടി​യി​ല്‍. അ​ടി​മാ​ലി ഇ​രു​മ്പു​പാ​ലം ഒ​ഴു​ക​ത്ത​ടം ചൂ​ര​ക്കു​ഴി​യി​ല്‍ ദി​നൂ​പി​നെ (38) ആ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2023-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ അ​വ​രു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​ന് ശേ​ഷം കേ​ര​ളം വി​ട്ട പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​ന്‍ കെ. ​അ​ര​മ​ന​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി.​ആ​ര്‍. സ​ന്തോ​ഷ്, സ​ന്തോ​ഷ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നു മോ​ഹ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നീ​ഷ്, ഷെ​മീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment