ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ പ്രക്ഷോഭം ശക്തം; കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി

ബം​ഗ​ളൂ​രു: വി​ജ​യ​പു​ര​യി​ൽ ദ​ളി​ത്​ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യതിൽ പ്ര​തി​ഷേ​ധി​ച്ച്​​ ദ​ളിത്​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ വടക്കൻമേ​ഖ​ല​യി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പെ​ൺ​കു​ട്ടി​ക്കെ​തി​രാ​യ അ​തി​ക്ര​മം ​ന​ട​ന്ന വി​ജ​യ​പു​ര​യി​ൽ ‘വി​ജ​യ​പു​ര ച​ലോ’ റാ​ലി​ക്ക്​ പോ​ലീ​സ്​ അ​നു​മ​തി നി​ഷേ​ധി​ച്ചിരുന്നു. ചില ദളിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹു​ബ്ബ​ള്ളി- ദാ​ർ​വാ​ഡ്, ബി​ദ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധമാണ് അ​ക്ര​മാ​സ​ക്​​ത​മാ​യത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ്രതിഷേധക്കാർ ത​ക​ർ​ത്തു. ഹു​ബ്ബ​ള്ളി​യി​ൽ ദേ​ശ്​​പാ​ണ്ഡെ ന​ഗ​റിൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ഇതേത്തുടർന്ന് കെഎസ്​ആ​ർടിസി ബ​സു​ക​ൾ സ​ർ​വീസ്​ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു. ബി​ദ​റി​ലും സ​മ​ര​ത്തി​നി​ടെ അ​ക്ര​മം നടത്തിയവരെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തി.

ഡി​സം​ബ​ർ അ​വ​സാ​നമാണ് ദാ​ന​മ്മ​യെന്ന ദ​ളിത്​ പെ​ൺ​കു​ട്ടി​യെ വി​ജ​യ​പു​ര​യി​ൽ വച്ച് ഒ​രു​ സംഘമാളുകൾ പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബ​ന്ധു​വി​നൊ​പ്പം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യിരുന്ന പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ടബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts