വിദ്യാർഥിക്ക് ശാരീരിക അവശത; അധ്യാപകരോട് വിദ്യാർഥി പറഞ്ഞത് പ്രകൃതിവിരുദ്ധ പീഡനത്തിന്‍റെ ഞെട്ടിക്കുന്നകഥ;  ഹോട്ടൽ ഉടമ പോലീസ് പിടിയിൽ

പ​ത്ത​നാ​പു​രം:​പ​ത്ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ല്‍ തെ​ക്കേ​ത്തേ​രി സ്വദേശി ഷ​റ​ഫു​ദീ​ന്‍ (47) ആ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഷ​റ​ഫു​ദീ​ന്‍റെ ചാ​യ​ക്ക​ട​യു​ടെ അ​ടു​ക്ക​ള​യി​ല്‍ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ്കൂ​ളി​ല്‍ വ​ച്ച് ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം എ​സ്.​ഐ ജോ​സ​ഫ് ലി​യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ന്‍റ് ചെ​യ്തു.

Related posts