അമരാവതി: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിലാണ് സംഭവം.
സർക്കാർ ജീവനക്കാരിയായ ഇവർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ തനിച്ചായിരുന്നു. വെള്ളം ആവശ്യപ്പെട്ട് എത്തിയയാൾ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് തുണികൊണ്ട് വാ മൂടിയ ശേഷം ഇവരെ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഇവരെ കൈകൾ കെട്ടിയിട്ട് യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുയാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടത്.
ഉടൻതന്നെ യുവതിയെ ആദ്യം മച്ചേർലയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട ഏരിയ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്
