ലക്നോ: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഒമ്പതുമാസമായ മകനെ കോടാലിക്ക് വെട്ടിക്കൊന്ന് യുവാവ് . ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം.
പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചു. ഈ സമയം ഭാര്യയ്ക്ക് ഒപ്പുമുണ്ടായിരുന്ന മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതിയായ അച്ഛനെ അറസ്റ്റു ചെയ്തു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
