വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും നേ​രി​ടാ​ൻ പെ​ല്ല​റ്റ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച സം​ഭ​വം: വീ​ഴ്ച സ​മ്മ​തി​ച്ച് ആ​ർ​എ​എ​ഫ് മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 20നു ​ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ട മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​യി​രു​ന്നി​ല്ലെ​ന്നു റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​എ​എ​ഫ്) മേ​ധാ​വി സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​ലാ​ണ് ആ​ർ​എ​എ​ഫ് മേ​ധാ​വി വീ​ഴ്ച സ​മ്മ​തി​ച്ച​ത്. ആ​ർ​എ​എ​ഫ് ജ​വാ​നാ​ണു പെ​ല്ല​റ്റ് ഗ​ൺ ഉ​പ​യോ​ഗി​ച്ച​ത്.​കൊ​ണാ​ട്ട് പ്ലേ​സി​ലെ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് പെ​ല്ല​റ്റ് ഗ​ൺ ഉ​പ​യോ​ഗി​ച്ച​ത്. ഏ​ഴ് റൗ​ണ്ട് പെ​ല്ല​റ്റ് ഉ​പ​യോ​ഗി​ച്ചു.​അ​ഞ്ച് റൗ​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മേ​ൽ ത​റ​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും നേ​രി​ടാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ല്ല​റ്റ് തോ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഈ ​വി​ഷ​യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കു​മോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. കേ​ന്ദ്ര റി​സ​ർ​വ് പോ​ലീ​സ് സേ​ന​യ്ക്കു (സി​ആ​ർ​പി​എ​ഫ്) കീ​ഴി​ൽ 1992ൽ ​രൂ​പം ന​ൽ​കി​യ ആ​ർ​എ​എ​ഫി​നെ​യാ​ണു ക​ലാ​പം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ നി​യോ​ഗി​ക്കു​ന്ന​ത്.

Related posts

Leave a Comment