സ​ഹ​പാ​ഠി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം: നാ​ലു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്

മൂ​വാ​റ്റു​പു​ഴ: സ്‌​കൂ​ളി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ സ​ഹ​പാ​ഠി​യെ സം​ഘം ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് വീ​ഡി​യോ എ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്. മൂ​വാ​റ്റു​പു​ഴ വാ​ള​കം മാ​ര്‍ സ്റ്റീ​ഫ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം സ്‌​കൂ​ള്‍ വ​ള​പ്പി​ന് പു​റ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്. കു​ട്ടി​യെ മ​ര്‍​ദി​ച്ച ശേ​ഷം സ​ഹ​പാ​ഠി​ക​ള്‍ പാ​ട്ടു പാ​ടി നൃ​ത്തം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. എ​ന്നാ​ല്‍ മ​ര്‍​ദ​ന​മേ​റ്റ കു​ട്ടി പ​രാ​തി ത​ന്നി​ട്ടി​ല്ല എ​ന്നാ​ണ് സ്‌​കൂ​ളി​ന്റെ വി​ശ​ദീ​ക​ര​ണം.

മ​ര്‍​ദി​ച്ച വി​ദ്യ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ​തി​നാ​ല്‍ വീ​ട്ടി​ലി​രു​ത്തി പ​ഠി​പ്പി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്റ് നി​ല​പാ​ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ വീ​ഡി​യോ ദൃ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment