മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി; ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ​വി​ദേ​ശ​നാ​യ​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വി​ല​ക്ക്;​ റോ​ട്ട്‌​വീ​ലേ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ 23 ഇ​നം നാ​യ്ക്ക​ൾ​ക്കാ​ണ് നി​രോ​ധ​നം

ന്യൂ​ഡ​ൽ​ഹി: ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ വി​ദേ​ശ​നാ​യ​ക​ളെ വി​ൽ​ക്കു​ന്ന​തും വ​ള​ർ​ത്തു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. പി​റ്റ് ബു​ൾ ടെ​റി​യ​ർ, ടോ​സ ഇ​നു, അ​മേ​രി​ക്ക​ൻ സ്റ്റാ​ഫോ​ർ​ഡ്ഷ​യ​ർ ടെ​റി​യ​ർ, ഫി​ല ബ്ര​സി​ലേ​രി​യോ, ഡോ​ഗോ അ​ർ​ജ​ന്‍റീ​നോ, അ​മേ​രി​ക്ക​ൻ ബു​ൾ​ഡോ​ഗ്, ബോ​ർ​ബോ​ൽ, കം​ഗ​ൽ, വി​വി​ധ ഷെ​പ്പേ​ർ​ഡ് നാ​യ്ക്ക​ൾ, ടോ​ൺ​ജാ​ക്ക്, ബാ​ൻ​ഡോ​ഗ്, സ​ർ​പ്ലാ​നി​നാ​ക്, ജാ​പ്പ​നീ​സ് ടോ​സ, അ​ക്കി​റ്റ, മാ​സ്റ്റി​ഫ്‌​സ്, റോ​ട്ട്‌​വീ​ലേ​ഴ്‌​സ്, റോ​ഡേ​ഷ്യ​ൻ റി​ഡ്ജ്ബാ​ക്ക്, ചെ​ന്നാ​യ നാ​യ്ക്ക​ൾ, കാ​ന​റി​യോ, അ​ക്ബാ​ഷ്, മോ​സ്കോ ഗാ​ർ​ഡ്‌​ഡോ​ഗ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളെ​യാ​ണ് നി​രോ​ധി​ച്ച​ത്.

മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യ ഇ​ത്ത​രം ഇ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന, പ്ര​ജ​ന​നം, സൂ​ക്ഷി​ക്ക​ൽ എ​ന്നി​വ​യ്ക്ക് ലൈ​സ​ൻ​സു​ക​ളോ അ​നു​മ​തി​ക​ളോ ന​ൽ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കേ​ന്ദ്രം ക​ത്തെ​ഴു​തി. മൃ​ഗ​സം​ര​ക്ഷ​ണ ക​മ്മീ​ഷ​ണ​ർ അ​ധ്യ​ക്ഷ​നാ​യ ഒ​രു വി​ദ​ഗ്ധ സ​മി​തി​യും ഇ​ത്ത​രം നാ​യ്ക്ക​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്തു.

ചി​ല ഇ​നം നാ​യ​ക​ളാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ പൗ​ര​ന്മാ​രും പ​രി​ക്കേ​ൽ​ക്കു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​ൽ​നി​ന്നു സം​ര​ക്ഷി​ക്ക​ണ​മെ​ന്നു പീ​പ്പി​ൾ ഫോ​ർ ദ ​എ​ത്തി​ക്ക​ൽ ട്രീ​റ്റ്മെ​ന്‍റ് ഓ​ഫ് അ​നി​മ​ൽ​സ് (പെ​റ്റ) ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഈ ​നീ​ക്കം.

Related posts

Leave a Comment