ഉറങ്ങാൻ കിടന്നത് വീട്ടിൽ; പുലർച്ചെ മകൻ കണ്ടത് ക​ട​യ്ക്കുള്ളിൽ ഗുരുതരമായി പൊ​ള്ള​ലേ​റ്റ അമ്മയെ; നാട്ടുകാർ പറ‍യുന്നതിങ്ങനെ

കൊ​ച്ചി: വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​ട​യി​ല്‍ വൃ​ദ്ധ​യെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ട്ടൂ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മോ​ളി ആ​ന്‍റ​ണി(60)​യെ​യാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മ​ര​ട് പോ​ലീ​സ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

മൂ​ന്നു മാ​സം മു​മ്പാ​ണ് സോ​ഡി​യം കു​റ​യു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് മോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി മ​ര​ട് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ 12.30 ന് ​നെ​ട്ടൂ​ര്‍ ശി​വ​ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ക​ട​യോ​ടു ചേ​ര്‍​ന്നു​ള്ള പ​ഴ​യ വീ​ട്ടി​ല്‍​നി​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ഇ​വ​ര്‍ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം മോ​ളി​യും മ​ക​നും കു​ടും​ബ​വും ക​ട​യ്ക്ക് സ​മീ​പ​ത്തു ത​ന്നെ പു​തി​യ​താ​യി നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​ത്.

ഇ​തി​നി​ട​യ്ക്ക് ആ ​പ്ര​ദേ​ശ​ത്ത് ര​ണ്ടു ത​വ​ണ ക​റ​ന്‍റു പോ​കു​ക​യു​ണ്ടാ​യി. മ​ക​ന്‍ പു​ല​ര്‍​ച്ചെ ഉ​ണ​ര്‍​ന്നു നോ​ക്കി​യ​പ്പോ​ള്‍ ക​ട​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് സ​മീ​പ​ത്തു​ള​ള​വ​രെ കൂ​ട്ടി അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് മോ​ളി ക​ട​മു​റി​ക്കു​ള്ളി​ല്‍ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്.

ഈ ​സ​മ​യം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ര​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ജീ​പ്പി​ല്‍ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍​നി​ന്നും ഗാ​ന്ധി​ന​ഗ​റി​ല്‍​നി​ന്നും ര​ണ്ടു ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Related posts

Leave a Comment