ഇന്ധനവിലയിൽ ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ ഒ​രു രൂ​പ​യി​ല​ധി​കം കു​റ​വ്;സ്വർണ വില കൂടിയും കുറഞ്ഞും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ദി​ന​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു. ഇ​ന്നു​മാ​ത്രം പെ​ട്രോ​ളി​ന് 16 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 21 പൈ​സ​യു​ടെ​യും കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 74.01 രൂ​പ​യാ​യും ഡീ​സ​ലി​ന് 68.60 രൂ​പ​യാ​യും വി​ല താ​ഴ്ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 75.38 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല 69.88 രൂ​പ​യി​ലു​മെ​ത്തി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ മാ​ത്രം സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 1.17 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 1.35 രൂ​പ​യു​ടെ​യും കു​റ​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 75.18 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 69.95 രൂ​പ​യു​മാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു​മാ​ണ് ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ ഇ​ന്ധ​ന​വി​ല ഇ​ത്ര​യും കു​റ​ഞ്ഞ​ത്. കൊ​ച്ചി​യി​ല്‍ ഇ​ന്ന​ലെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 74.17 രൂ​പ​യും ഡീ​സ​ലി​ന് 68.81 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ന​ല​ത്തെ പ​വ​ന് 30,160 രൂ​പ​യി​ലും ഗ്രാ​മി​ന് 3,770 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും കു​റ​ഞ്ഞാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്.

Related posts

Leave a Comment