മ​നോ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ ​മു​ത​ൽ ; സംസ്ഥാ​ന​ത്ത് നി​ന്നു​ള്ള 300 ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും

കൊ​ല്ലം: ഇ​ന്ത്യ​ൻ സൈ​ക്കാ​ട്രി​ക് സൊ​സൈ​റ്റി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 16വ​രെ കൊ​ല്ലം തേ​വ​ള്ളി ഹോ​ട്ട​ൽ റാ​വീ​സി​ൽ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള 300 ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും.നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ല്ലം ബീ​ച്ച് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കൗ​ൺ​സി​ല​ർ​മാ​ർ​ക്കും വേ​ണ്ടി​യു​ള്ള ശി​ൽ​പ്പ​ശാ​ല ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്.​കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും പ​ഠ​ന വൈ​ക​ല്യ​ങ്ങ​ളും എ​ന്ന​താ​ണ് ശി​ൽ​പ്പ​ശാ​ല​യു​ടെ വി​ഷ​യം.നാ​ളെ രാ​ത്രി ഏ​ഴി​ന് ഹോ​ട്ട​ൽ റാ​വീ​സി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ ഡി​ജി​പി ഡോ.​അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ് പ്ര​സം​ഗി​ക്കും.

15ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 16ന് ​ഉ​ച്ച​വ​രെ മാ​ന​സി​ക ആ​രോ​ഗ്യ ചി​കി​ത്സാ രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.15ന് ​വൈ​കു​ന്നേ​രം 6.30ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​വ​ർ​ഗീ​സ് പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ.​കെ.​ര​വി​കു​മാ​ർ ചു​മ​ത​ല​യേ​ൽ​ക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​ള​യാ​ന​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​കു​റി​ച്ച് പ്ര​ത്യേ​ക ശി​ൽ​പ്പ​ശാ​ല​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ര​മേ​ഷ് ച​ന്ദ്ര​ൻ, ഡോ.​എം.​പി.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​കെ.​ര​വി​കു​മാ​ർ, ഡോ.​ആ​ൽ​ഫ്ര​ഡ് സാ​മു​വ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts