സ്വാതന്ത്ര്യദിനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വാനം. 73-ാം സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെ പേരിൽ കൊലപാതകങ്ങൾ വർധിച്ചുവരുന്നത് മനുഷ്യത്വരഹിതമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നത് ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുമെന്നും ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാഷ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Related posts