തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി രംഗത്ത് പ്രതിസന്ധി ഉണ്ടെന്നാണെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. സാധാരണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും വൈദ്യുതി ബോർഡാണ്. പ്രധാന ഉത്തരവാദിത്തവും അവർക്ക് തന്നെയാണെന്നും വൈദ്യുതി കരാറിന്റെ കാര്യങ്ങൾ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വൈദ്യുതി ബോർഡ് എടുത്ത സമീപനം തള്ളുന്ന സർക്കാർ നടപടി ദുരൂഹമാണ്. വൈദ്യുതി ബോർഡും മന്ത്രിയും സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. സാധാരണ നിലക്ക് നടക്കാൻ പാടില്ലാത്ത എന്തോ ഒന്ന് ഇതിന് പിന്നിലില്ലേ എന്ന് സംശയമുണ്ട്. കരാർ ഒപ്പിടാൻ തീരുമാനിച്ചത് ഞാനെന്ന് മുഖ്യമന്ത്രി പറയുന്നു. പിന്നെ എന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും. പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കാനുണ്ട്.…
Read More