പീ​ഡി​പ്പി​ച്ച​തു ര​ണ്ടാ​ന​ച്ഛ​ൻ, അ​യ​ൽ​വാ​സി നി​ര​പ​രാ​ധി! മ​നോ​വൈ​ക​ല്യ​മു​ള്ള പ​തി​നാ​ലു​കാ​രി​യെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ കുടുങ്ങി

നെ​ടു​മ്പാ​ശേ​രി: മ​നോ​വൈ​ക​ല്യ​മു​ള്ള പ​തി​നാ​ലു​കാ​രി​യെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​റു​കു​റ്റി സ്വ​ദേ​ശി​യെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ജോ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വാ​ഹ​മോ​ചി​ത​യാ​യ സ്ത്രീ​ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ഒ​രു​മി​ച്ചു ജീ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ല്‍ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. സ്ത്രീ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ​യും അ​മ്മ​യു​ടെ​യും ഭീ​ഷ​ണി​മൂ​ലം പീ​ഡി​പ്പി​ച്ച​ത് അ​യ​ൽ​വാ​സി​യാ​ണെ​ന്നാ​ണ് കു​ട്ടി ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്.

ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ല്‍​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വീ​ണ്ടും കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ൽ ര​ണ്ടാ​ന​ച്ഛ​ന്‍ പീ​ഡി​പ്പി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment