വായിക്കാൻ ആഗ്രഹിച്ചാൽ പുസ്തകം വീട്ടിലെത്തും; വായനാ ദിനത്തിൽ കി​ട​ങ്ങൂ​ർ പി​കെ​വി വ​നി​താ ലൈ​ബ്ര​റി​യെ ഓർക്കാതിരിക്കാനാവില്ല


കോട്ടയം: ത​ന്‍റെ കൂ​ട്ടു​കാ​രു​ടെ വീ​ടു​ക​ളി​ലി​രു​ന്നു ചി​ത​ലു​പി​ടി​ക്കാ​ത്ത പു​സ്ത​ക​ങ്ങ​ൾ ഒ​രു​മി​ച്ചെ​ടു​ത്തു 17-ാം വ​യ​സി​ൽ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല ആ​രം​ഭി​ക്കു​ക​യും പി​ന്നീ​ട് അ​തു കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്ത പി.​എ​ൻ. പ​ണി​ക്ക​ർ എ​ന്ന പു​സ്ത​ക സ്നേ​ഹി​യു​ടെ ഓ​ർ​മ​യി​ൽ ഒ​രു വാ​യ​നാ​ദി​നം കൂ​ടി.

വാ​യ​ന​യെ മ​റ​ന്ന മ​ല​യാ​ളി ലോ​ക്ഡൗ​ണി​ൽ വാ​യ​ന​യി​ലേ​ക്ക് തി​രി​ച്ചു വ​ന്നി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും പു​സ്ത​ക​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ലൈ​ബ്ര​റി​യാ​യ കി​ട​ങ്ങൂ​ർ പി​കെ​വി വ​നി​താ ലൈ​ബ്ര​റി​യി​ലെ സ്ത്രീ​ക​ൾ.

പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​വി​ധാ​ന​ത്തോ​ടൊ​പ്പം ചേ​ർ​ന്നാ​ണു വീ​ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ളും എ​ത്തി​ക്കു​ന്ന​ത്. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് അം​ഗ​ത്വം നോ​ക്കാ​തെയും വ​രി​സം​ഖ്യ വാ​ങ്ങാ​തെ​യുമാ​ണ് വീ​ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ച​ത്. 10 ദി​വ​സം ക​ഴി​ഞ്ഞു പു​സ്ത​ക​ങ്ങ​ൾ തി​രി​കെ വാ​ങ്ങും.

ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​യ്ക്കാ​യി ന​ൽ​കി​യി​രു​ന്നു. വ​നി​ത​ക​ളാ​ണ് ഇ​വി​ടു​ത്തെ പു​സ്ത​ക കാ​ര്യ​ക്കാ​ർ. ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും വ​നി​ത​ക​ൾ ത​ന്നെ. പു​രു​ഷ​ൻ​മാ​ർ​ക്ക് അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​നും ലൈ​ബ്ര​റി സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്.

2006ലാ​ണു മു​ൻ​മു​ഖ്യ​മ​ന്ത്രി പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ സ്മ​ര​ണ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ൻ​മ​നാ​ടാ​യ കി​ട​ങ്ങൂ​രി​ൽ വ​നി​താ ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന​ത്. കി​ട​ങ്ങൂ​ർ നി​ര​വ​ത്ത് എ​ൻ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ സ്ഥ​ല​ത്താ​ണു വാ​യ​നാ​മ​ന്ദി​രം നി​ർ​മി​ച്ച​ത്.

ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളും ഇ​രു​പ​തി​നാ​യി​ര​ത്തി​ന​ട​ത്തു പു​സ്ത​ക​ങ്ങ​ളു​മു​ള്ള ജി​ല്ല​യി​ലെ എ ​പ്ല​സ് ഗ്രേ​ഡ് ലൈ​ബ്ര​റി​യും സം​സ്ഥാ​ന​ത്തെ മി​ക​ച്ച വ​നി​താ ലൈ​ബ്ര​റി​യു​മാ​ണ്. പ്ര​ഫ. മേ​ഴ്സി ജേ​ക്ക​ബ് പ്ര​സി​ഡ​ന്‍റും ഷീ​ലാ റാ​ണി സെ​ക്ര​ട്ട​റി​യു​മാ​യ 11 അം​ഗ ഭ​ര​ണ​സ​മി​തി​ക്കാ​ണ് ലൈ​ബ്ര​റി​യുടെ മേ​ൽ​നോ​ട്ടം.

Related posts

Leave a Comment