നല്ലതിനായി സഹകരിക്കൂ; സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം നി​ല​വി​ല്‍ വ​ന്നു; 15 വ​രെ ശി​ക്ഷാ ന​ട​പ​ടി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ​ക്കു​ള​ള നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു. വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നി​ടെ​യാ​ണ് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത്. ഈ ​മാ​സം 15 വ​രെ ശി​ക്ഷാ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ല. പ്ലാ​സ്റ്റി​ക് പ​രി​സ്ഥി​തി​ക്കു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം മ​റി​ക​ട​ക്കാ​നാ​ണ് പു​ന​രു​പ​യോ​ഗി​ക്കാ​നാ​വാ​ത്ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ന​വം​ബ​റി​ലാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ക​വ​ർ, പ്ലേ​റ്റ്, സ്ട്രോ, ​അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് ആ​വ​ര​ണ​മു​ള​ള പേ​പ്പ​ർ ഗ്ലാ​സ് എ​ന്നി​വ​യ്ക്കാ​ണ് നി​രോ​ധ​നം. ബ്രാ​ൻ​ഡ​ഡ് വ​സ്തു​ക്ക​ളു​ടെ ക​വ​റു​ക​ൾ, അ​ര​ലി​റ്റ​റി​ന് മു​ക​ളി​ലു​ള​ള കു​ടി​വെ​ള​ള കു​പ്പി​ക​ൾ, മ​ത്സ്യം ഇ​റ​ച്ചി ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ പൊ​തി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം പി​ന്നീ​ട് ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തി.

Related posts