പെരുമ്പാവൂര്‍ ഒക്കലില്‍ പ്ലാസ്റ്റിക് മാലിന്യ കമ്പനിയില്‍ വന്‍ തീപിടിത്തം; അരക്കോടിയുടെ നാശനഷ്ടം

പെ​രു​മ്പാ​വൂ​ർ: ഒ​ക്ക​ൽ ആ​ന്‍റോ​പു​ര​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചി​രു​ന്ന ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പെ​രു​മ്പാ​വൂ​ർ, പ​ട്ടി​മ​റ്റം, ആ​ലു​വ, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റ് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യാ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ൾ പ​ണി​പ്പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്. തീ​പി​ടി​ച്ച​ത് രാ​ത്രി​യി​ലാ​യ​തു​കൊ​ണ്ട് ജോ​ലി​ക്കാ​രാ​രും ക​ന്പ​നി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

അ​ങ്ക​മാ​ലി മാ​മ്പ്ര സ്വ​ദേ​ശി അ​ൻ​വ​റി​ന്‍റേ​താ​ണ് ക​മ്പ​നി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ന്പ​നി​യി​ൽ സൂ​ക്ഷി​ച്ച് ത​രം​തി​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​വി​ടെ ചെ​യ്തി​രു​ന്ന​ത്. ക​മ്പ​നി​യു​ടെ സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന ഷെ​ഡും തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ഒ​രേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് വീ​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ വി.​എ​ൻ. രാ​ജ​ൻ, സാ​ജു എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts