ഇനി ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം! രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം കാ​ലി​ൽ ക​യ​റി​യി​റ​ങ്ങി; ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്ക്

വ​ട​ക​ര: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു.

ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡി​വൈ​എ​സ്പി​യു​ടെ കാ​ൽ​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ൽ പ്ര​സം​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക​മ്പ​ടി വാ​ഹ​നം ഡി​വൈ​എ​സ്പി​യു​ടെ കാ​ലി​ൽ ക​യ​റി​യ​ത്.

ഉ​ട​ൻ ത​ന്നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment