മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു; എ​ല​ത്തൂ​ർ എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ​ഘ​ട​കം രം​ഗ​ത്ത്. എ​ല​ത്തൂ​ർ എ​സ്ഐ​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന് എ​സ്ഐ ചോ​ദി​ച്ചു​വെ​ന്ന് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​ക്കെ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ എ​സ്ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ എ​സ്ഐ​യു​ടെ പ​രാ​മ​ർ​ശം ഗൗ​ര​വ​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പി.​മോ​ഹ​ന​ൻ വ്യ​ക്ത​മാ​ക്കി.

Related posts