റോഡിലിറങ്ങി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനു പകരം മന്ത്രിമാരുടെ വീട്ടിനു മുമ്പില്‍ പോയി സമരം ചെയ്യ് ! ജോജുവിന് പിന്തുണയുമായി ഒമര്‍ലുലു…

ഇന്ധന വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വഴിതടയല്‍ സമരത്തിനിടയില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ ജോജുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ ജോജുവിനൊപ്പമാണെന്നും ഈ വിഷയത്തിലെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ ലുലു പറഞ്ഞു.

‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു ‘ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുന്‍പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ’ ?

ജോജു മദ്യപിച്ചെന്നും സ്ത്രീകളോട് അസഭ്യം പറഞ്ഞുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞു.

ഇതോടെ സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടന് നേരെ ഉണ്ടാവുക.ഉപരോധ സമരത്തിനെതിരേ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ ആണന്നാണ് കോണ്‍ഗ്രസ് ആരോപണം.

കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചതെന്നും വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണങ്ങള്‍.

Related posts

Leave a Comment