പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മഞ്ഞപ്പെട്ടി പ്ലാവിടപറമ്പില്‍ അംബിക (55)യെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ചന്ദ്രന് തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മകന് സനലിനും വെട്ടേറ്റിട്ടുണ്ട്. സനലിനെ ഗുരുതര പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്ഥിരം മദ്യപാനിയായ ചന്ദ്രന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു.സമാനമായ രീതിയില്‍ ഇന്ന് പുലര്‍ച്ചെ ചന്ദ്രന് അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തില്‍ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
