പോലീസ് ഡാ ! ലോക്ക് ഡൗണ്‍ ലംഘിച്ച വിദേശികള്‍ക്ക് ഒരിക്കലും മറക്കാത്ത പണി കൊടുത്ത് പോലീസ്…

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പലരും നിരത്തുകളില്‍ ഇറങ്ങുന്നുമുണ്ട്.

ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ നല്‍കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്.

500 തവണ മാപ്പ് എന്ന് വിദേശികളെ കൊണ്ട് എഴുതിക്കുകയാണ് ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഋഷികേശിലെ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10 വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്.

വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങാതെ അകത്തിരിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, അവര്‍ അനുസരിച്ചില്ല. ഇവരെ പിടികൂടി പേപ്പറില്‍ എന്നോട് ക്ഷമിക്കണം എന്ന് 500 തവണ എഴുതിപ്പിച്ചു.

തപോവന്‍ എസ്ഐ വിനോദ് ശര്‍മ പറഞ്ഞു. 500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വിദേശികള്‍ ഇത്തരമൊരു ശിക്ഷയേറ്റുവാങ്ങുന്നത് ആദ്യമായായിരിക്കും.

Related posts

Leave a Comment