വാ​ര്‍​ത്ത തു​ണയായ്; പോലീസ് കുടുംബങ്ങളുടെ ആശങ്ക; സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് 15ന് ​മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കും

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള രാ​ഷ്‌‌ട്രദീ​പി​ക റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന് 15ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും.

എ​റ​ണാ​കു​ള​ത്ത് ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പ​ത്താ​യി ഏ​ക​ദേ​ശം മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 10 ബ്ലോ​ക്കു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​മൂ​ലം ഒ​രു ബ്ലോ​ക്കി​ല്‍ താ​മ​സ​ക്കാ​രി​ല്ല.

152 കു​ടും​ബ​ങ്ങ​ള്‍​ക്ക് താ​മ​സി​ക്കാ​ന്‍ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും നി​ല​വി​ല്‍ 118 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ ര​ണ്ടും ഏ​ഴും ബ്ലോ​ക്കു​ക​ളു​ടെ അ​വ​സ്ഥ വ​ള​രെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം രാ​ഷ്‌‌ട്രദീ​പി​ക പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം 15ന് ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കൃ​ത്യ​സ​മ​യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ജില്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​ല്‍ അ​ഴി​ച്ചു പ​ണി​യും ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment