ഡ്യൂ​ട്ടി​യി​ൽ മൂ​ന്നു മി​നി​റ്റോ​ളം വൈ​കിയെത്തി ​, സി​ഐ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി! സംഭവശേഷം എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ​യു​ടെ പ​രാ​തി; പറയുന്നത് ഇങ്ങനെ…

പ​ള്ളു​രു​ത്തി: തോ​പ്പും​പ​ടി ഹാ​ർ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ​യു​ടെ പ​രാ​തി. എ​എ​സ്ഐ ഇ​ട​ക്കൊ​ച്ചി ചി​റ​പ്പു​റ​ത്ത് ഉ​ത്തം​കു​മാ​റി​നെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

ജോ​ലി​ക്കാ​യി സ്റ്റേ​ഷ​നി​ലേ​ക്കു പോ​യ ഭ​ർ​ത്താ​വ് തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ന്നി​ല്ലെ​ന്നാ​ണ് ഉ​ത്തം​കു​മാ​റി​ന്‍റെ ഭാ​ര്യ പ​ള്ളു​രു​ത്തി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി​യി​ൽ മൂ​ന്നു മി​നി​റ്റോ​ളം വൈ​കി എ​ത്തി​യ​തി​ന് ഉ​ത്തം​കു​മാ​റി​ന് സി​ഐ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് പോ​യ​ത്. സ്വ​ന്തം കാ​റി​ൽ സ്റ്റേ​ഷ​നി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​യ ഉ​ത്തം​കു​മാ​റി​നെ ഉ​ച്ച​യോ​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​യി​ലാ​യി​രു​ന്നു.

സി​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് നി​ര​ന്ത​രം മാ​ന​സി​ക​മാ​യും ജാ​തി​പ​ര​മാ​യും അ​ധി​ക്ഷേ​പ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന​താ​യി ഉ​ത്തം​കു​മാ​ർ ത​ന്നോ​ടു പ​റ‍​യു​മാ​യി​രു​ന്നെ​ന്ന് ഭാ​ര്യ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പ​ള​ളു​രു​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment