തള്ള് തള്ള് തള്ള് തള്ള് പോലീസ് വണ്ടി…പ്ര​തി​ക​ളാ​ണെ​ന്ന​തു ശ​രി, പ​ക്ഷേ ഇ​ങ്ങ​നെ ത​ള്ളി​ക്കാമോ ഏമാൻമാരേ!

ഭ​ഗ​ൽ​പു​ർ: ബി​ഹാ​ർ പോ​ലീ​സ് സേ​ന​യെ നാ​ണം​കെ​ടു​ത്തി​യ സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സം ഭ​ഗ​ൽ​പു​രി​ലെ ക​ച്ച​ഹാ​രി ചൗ​ക്കി​ലു​ണ്ടാ​യി. കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ നാ​ലു പ്ര​തി​ക​ളെ​ക്കൊ​ണ്ട് ഇ​ന്ധ​നം തീ​ർ​ന്ന പോ​ലീ​സ് ജീ​പ്പ് ത​ള്ളി​ച്ച സം​ഭ​വ​മാ​ണു പോ​ലീ​സി​നെ വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്. ഏ​റ്റ​വും അ​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​ലേ​ക്കാ​ണു വാ​ഹ​നം ത​ള്ളി​ച്ച​ത്.

വി​ല​ങ്ങ​ണി​യി​ച്ചി​രു​ന്ന പ്ര​തി​ക​ളെ ക​യ​ർ​കൊ​ണ്ടു കൂ​ട്ടി​ക്കെ​ട്ടി​യ​ശേ​ഷ​മാ​ണു പോ​ലീ​സു​കാ​ർ ജീ​പ്പ് ത​ള്ളാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​ന്ധ​നാ​വ​സ്ഥ​യി​ൽ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണു പ്ര​തി​ക​ൾ വാ​ഹ​നം ത​ള്ളി​യ​ത്. 500 മീ​റ്റ​റി​ലേ​റെ ഈ​വി​ധം വാ​ഹ​നം ത​ള്ളി. ഇ​തി​ന്‍റെ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു ക​ണ്ട​ത്.

മ​ദ്യ​നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ത്ത് മ​ദ്യം ഉ​പ​യോ​ഗി​ച്ചു എ​ന്ന കേ​സി​ലാ​ണു നാ​ലു​പേ​രും അ​റ​സ്റ്റി​ലാ​യ​ത്. 2016 മു​ത​ൽ ബി​ഹാ​റി​ൽ സ​ന്പൂ​ർ​ണ​മ​ദ്യ​നി​രോ​ധ​ന​മാ​ണ്. പ്ര​തി​ക​ളെ​ക്കൊ​ണ്ടു വാ​ഹ​നം ത​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Related posts

Leave a Comment