‘കോ​ഴി​ക്കോ​ട് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ര​സ​മാ​ണ് ’ അ​ബി​യു​ടെ വി​യോ​ഗത്തിൽ ത​ള​ർ​ന്ന് ക​ലാ​ഭ​വ​ൻ പ്ര​ദീ​പ് ലാ​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: അ​നു​ക​ര​ണ ക​ല​യി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ കൂ​ടു​കൂ​ട്ടി​യ അ​ബി​യു​ടെ വി​യോ​ഗം എ​റെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​ര​നും അ​ബി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ ക​ലാ​ഭ​വ​ൻ പ്ര​ദീ​പ് ലാ​ലി​നെ.​ അ​ബി​യു​ടെ ആ​ദ്യ​ഷോ മു​ത​ൽ പ്ര​ദീ​പ് ലാ​ൽ ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്. കോ​ഴി​ക്കോ​ട്ടു​വ​ന്നാ​ൽ ആ​ദ്യം പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് ലാ​ലി​നെ വി​ളി​ക്കും. എ​ന്നി​ട്ടാ​ണ് മ​റ്റു പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക.

ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ൾ ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു അ​ബി​യ്ക്കെ​ന്ന് പ്ര​ദീ​പ് പ​റ​യു​ന്നു.​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത് ഇ​വി​ടെ​യാ​ണ്. എ​പ്പോ​ഴും ഈ ​ഹാ​ളി​നെ കു​റി​ച്ച് സം​സാ​രി​ക്കും. ‘ഇ​വി​ടെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഒ​രു പ്ര​ത്യേ​ക സു​ഖ​മാ​ണ്. ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം അ​തി​ലേ​റെ മി​ക​ച്ച​തും’. കോ​ഴി​ക്കോ​ട്ടെ ക​ലാ​കാ​ര​ൻ​മാ​രെ കു​റി​ച്ചും ആ​സ്വാ​ദ​ക​വൃ​ന്ദ​ങ്ങ​ളെ​ക്കുറി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​മാ​യി​രു​ന്ന അ​ബി വ​ലി​യ മ​ത​വി​ശ്വാ​സി​കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദീ​പ് പ​റ​യു​ന്നു.

ആ​ർ​ക്കു​മു​ന്നി​ലും അ​വ​സ​ര​ത്തി​നാ​യി നി​ൽ​ക്കാ​തെ ത​ന്‍റെ പ​രി​പാ​ടി​ക​ൾ എ​ങ്ങി​നെ മി​ക​ച്ച​താ​ക്കാം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​ബി​ക്കെ​ന്നും. കൊ​ച്ചു​കു​ട്ടി​ക​ളോ​ടു​പോ​ലും നി​ർ​ദേ​ശ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും പ​രി​പാ​ടി​യെ കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ആ​റി​ന് ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന സ്റ്റേ​ഷ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​മെ​ന്ന​റി​യി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ് മ​ര​ണ​മു​ണ്ടാ​യ​ത്. എ​ങ്ങി​നെ ഒ​രു ക​ലാ​പ​രി​പാ​ടി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാം എ​ന്ന​ത് പ​ല​രും പ​ഠി​ക്കു​ന്ന​ത് അ​ബി​യി​ൽ നി​ന്നാ​ണ്. കൃ​ത്യ​മാ​യ പ്ലാ​നിം​ഗാ​യി​രു​ന്നു ഇ​ത്ത​രം സ്റ്റേ​ജ് ഷോ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​തെ​ന്നും പ്ര​ദീപ്​ ലാ​ൽ ഓ​ർ​മി​ക്കു​ന്നു.

Related posts