പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ x കാ​​​​​ൾ​​​​​സ​​​​​ണ്‍ ക്ലൈ​​​​​മാ​​​​​ക്സ്; ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ

ബാ​​​​​ക്കു (അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​ൻ): പ്രാ​​​​​യം പ​​​​​തി​​​​​നെ​​​​​ട്ടേ​​​​​യു​​​​​ള്ളൂ എ​​​​​ങ്കി​​​​​ലും ബു​​​​​ദ്ധി രാ​​​​ക്ഷ​​​​സ​​​​നാ​​​​ണെ​​ന്നു വീ​​​​​ണ്ടും തെ​​​​​ളി​​​​​യി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​മേ​​​​​ഷ്ബാ​​​​​ബു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ.

2023 ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ മാ​​​​​ഗ്ന​​​​​സ് കാ​​​​​ൾ​​​​​സ​​​​​ണു​​​​​മാ​​​​​യി ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ലും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ചു. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 35 നീ​​​​​ക്ക​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞ​​​​​തെ​​​​​ങ്കി​​​​​ൽ ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ൽ 30 നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​ഞ്ചു ത​​​​​വ​​​​​ണ ലോ​​​​​ക ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ കാ​​​​​ൾ​​​​​സ​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ൽ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ മു​​​​​ൻ​​​​​തൂ​​​​​ക്കം. വെ​​​​​ള്ള ക​​​​​രു​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ക​​​​​ളി​​​​​ച്ച പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ലീ​​​​​ഡ് നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, അ​​​​​തു നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നും സ​​​​​മ​​​​​യം പാ​​​​​ലി​​​​​ക്കാ​​​​​നും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യ്ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല. അ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​ത്.

ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ

ആ​​​​​ദ്യ ര​​​​​ണ്ട് ഗെ​​​​​യി​​​​​മും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ടൈ​​​​​ബ്രേ​​​​​ക്ക​​​​​റി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യം വ​​​​​ന്ന​​​​​ത്. ടൈ​​​​​ബ്രേ​​​​​ക്ക​​​​​റി​​​​​ൽ റാ​​​​​പ്പി​​​​​ഡ് ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ൽ ര​​​​​ണ്ടു ഗെ​​​​​യിം വീ​​​​​തം ക​​​​​ളി​​​​​ക്കും. 10 മി​​​​​നി​​​​​റ്റ് വീ​​​​​ത​​​​​മാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കും ഓ​​​​​രോ ഗെ​​​​​യി​​​​​മി​​​​​നും ല​​​​​ഭി​​​​​ക്കു​​​​​ക. അ​​​​​താ​​​​​യ​​​​​ത്, ഒ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യം 20 മി​​​​​നി​​​​​റ്റ്.

ഇ​​​​​തോ​​​​​ടൊ​​​​​പ്പം ഓ​​​​​രോ നീ​​​​​ക്ക​​​​​ത്തി​​​​​നും 10 സെ​​​​​ക്ക​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ക്രി​​​​​മെ​​​​​ന്‍റും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. ഏ​​​​​താ​​​​​യാ​​​​​ലും 2023 ഫി​​​​​ഡെ ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് രാ​​​​​ജാ​​​​​വ് ഇ​​​​​ന്ന് നി​​​​​ശ്ച​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടും.

ഇ​​​​​തു കാ​​​​​ലം വേ​​​​​റെ

ഫി​​​​​ഡെ ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സി​​​​​ന്‍റെ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച, ചാ​​​​​ന്പ്യ​​​​​ൻ​​​​​പ​​​​​ട്ടം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ ഏ​​​​​ക ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ൻ ആ​​​​​ന​​​​​ന്ദാ​​​​​ണ്.

2000ലെ ​​​​​ക​​​​​ന്നി ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലും 2002ലെ ​​​​​ര​​​​​ണ്ടാം ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ആ​​​​​ന​​​​​ന്ദി​​​​​ന്‍റെ കാ​​​​​ല​​​​​ത്തെ ക​​​​​ളി​​​​​യ​​​​​ല്ല ഇ​​​​​തെ​​​​​ന്ന​​​​​താ​​​​​ണു മ​​​​​റ്റൊ​​​​​രു യാ​​​​​ഥാ​​​​​ർ​​​​​ഥ്യം.

ആ​​​​​ന​​​​​ന്ദ് ലോ​​​​​ക​​​​​ക​​​​​പ്പ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ ലോ​​​​​ക ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​മാ​​​​​യി ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​നു നേ​​​​​രി​​​​​ട്ട് ബ​​​​​ന്ധ​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, 2005 മു​​​​​ത​​​​​ൽ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ മു​​​​​ന്പ​​​​ന്മാ​​​​​ർ ലോ​​​​​ക ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലേ​​​​​ക്കു​​​​​ള്ള യോ​​​​​ഗ്യ​​​​​ത​​​​​യും ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി.

2023 ലോ​​​​​ക​​​​​ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ 2024 കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ ഇ​​​​​ടം പി​​​​​ടി​​​​​ച്ചു. 2024 കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് ചാ​​​​​ന്പ്യ​​​​​നാ​​​​​ണ് ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​നാ​​​​​യ ഡി​​​​​ങ് ലി​​​​​റെ​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.

ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ബോ​​​​​ബി ഫി​​​​​ഷ​​​​​ർ, കാ​​​​​ൾ​​​​​സ​​​​​ണ്‍ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു​​​​​ശേ​​​​​ഷം കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ന് യോ​​​​​ഗ്യ​​​​​ത നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ താ​​​​​ര​​​​​മാ​​​​​ണു പ​​​​​തി​​​​​നെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ.

Related posts

Leave a Comment