പ്ര​ള​യ​ക്കെ​ടു​തിയിൽ  പ​ത്ത​നം​തി​ട്ട​യു​ടെ ന​ഷ്ടം 1810 കോ​ടി;  ദുരന്ത പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചു

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ ജി​ല്ല​യ്ക്ക് 1810 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കു​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. ന​ഷ്ടം വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘ​ത്തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വി​ശ​ദ​മാ​യ ക​ണ​ക്ക് കൈ​മാ​റി​യ​ത്.

കൃ​ഷി വ​കു​പ്പ് 66.03 കോ​ടി , മൃ​ഗ​സം​ര​ക്ഷ​ണം 16.89 കോ​ടി, സ​പ്ലൈ​കോ 8.32 കോ​ടി, പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഒ​രു കോ​ടി, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് 446 കോ​ടി, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം 2.96 കോ​ടി രൂ​പ, വൈ​ദ്യു​തി വ​കു​പ്പ് 33 കോ​ടി, ജ​ല​സേ​ച​ന വ​കു​പ്പ് 50 കോ​ടി, ജ​ല അ​ഥോ​റി​റ്റി 69 കോ​ടി, ജ​ല​അ​ഥോ​റി​റ്റി പി​എ​ച്ച് ഡി​വി​ഷ​ൻ 70 കോ​ടി, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ 36.3 കോ​ടി, പ​ഞ്ചാ​യ​ത്തു​ക​ൾ 159 കോ​ടി, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ 65.3 കോ​ടി, ഫി​ഷ​റീ​സ് 3.94 കോ​ടി, ക​ഐ​സ്ആ​ർ​ടി​സി 1.65 കോ​ടി, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ 781.59 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച് പൂ​ർ​ണ​മാ​യ വി​വ​രം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 18 പ​ഞ്ചാ​യ​ത്തു​ക​ളെ പ്ര​ള​യം പൂ​ർ​ണ​മാ​യും ബാ​ധി​ച്ച​താ​യും 27 പ​ഞ്ചാ​യ​ത്തു​ക​ളെ ഭാ​ഗി​ക​മാ​യി ബാ​ധി​ച്ച​താ​യും ക​ള​ക്ട​ർ സം​ഘ​ത്തെ അ​റി​യി​ച്ചു. 51868 വീ​ടു​ക​ളും 2944 ഓ​ഫീ​സു​ക​ളും 821 പൊ​തു​സ്ഥ​ല​ങ്ങ​ളും 36352 കി​ണ​റു​ക​ളും ശു​ചീ​ക​രി​ച്ചു.

റാ​ന്നി താ​ലൂ​ക്കി​ലെ പെ​രു​നാ​ട് വി​ല്ലേ​ജി​ൽ പെ​ട്ട ബി​മ്മ​രം, കോ​ന്നി താ​ലൂ​ക്കി​ലെ ചി​റ്റാ​ർ വി​ല്ലേ​ജി​ലു​ള്ള വ​യ്യാ​റ്റു​പു​ഴ, മീ​ൻ​കു​ഴി എ​ന്നീ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യി. ഇ​തി​നു പു​റ​മേ വ​ന മേ​ഖ​ല​ക​ളി​ൽ 14 സ്ഥ​ല​ങ്ങ​ളി​ലും ഉ​രു​ൾ പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യി. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ഏ​ഴ് ഹ​ബു​ക​ൾ ആ​രം​ഭി​ക്കു​ക​യും 58595 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. 1696 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 58087 കു​ടും​ബ​ങ്ങ​ളി​ലെ 133077 പേ​രെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ച​ത്.

ര​ക്ഷാ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 20.97 കോ​ടി​രൂ​പ ചെ​ല​വാ​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ്ര​ള​യ സ​മ​യ​ത്തെ ദു​രി​ത​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​ർ​കാ​ഴ്ച​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് ത​യാ​റാ​ക്കി​യ വീ​ഡി​യോ അ​വ​ത​ര​ണ​വും കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്പാ​യി ഒ​രു​ക്കി​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ത​ൽ ശു​ചീ​ക​ര​ണം വ​രെ ഓ​ഗ​സ്റ്റ് 14 മു​ത​ൽ ഒ​രു മാ​സം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത വി​വ​ര​ണം ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല​യി​ലെ​ത്തി​യ കേ​ന്ദ്ര​സം​ഘം മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, എ​ഡി​എം പി.​ടി. ഏ​ബ്ര​ഹാം, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എ​സ്. ശി​വ​പ്ര​സാ​ദ്, ആ​ർ​ഡി​ഒ​മാ​രാ​യ റ്റി.​കെ. വി​നീ​ത്, എം.​എ. റ​ഹീം, ത​ഹ​സീ​ൽ​ദാ​ർ​മാ​രാ​യ ശോ​ഭ​ന ച​ന്ദ്ര​ൻ, ബി.​ജ്യോ​തി, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ കേ​ന്ദ്ര​സം​ഘ​ത്തെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്ന​തി​നെ​ത്തി​യി​രു​ന്നു.

Related posts