20 വര്‍ഷമായി ഭക്ഷണം മണ്ണും കല്ലും ഇഷ്ടികയും ! ആദ്യമൊക്കെ ലഘുഭക്ഷണമായി കഴിച്ചിരുന്നത് പിന്നീട് സ്ഥിരഭക്ഷണമായി; പക്കീറപ്പ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടും…

ഒരു മണല്‍തരി ഭക്ഷണത്തില്‍ കിടന്നാല്‍ പോലും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മള്‍. അപ്പോള്‍ മണ്ണും കല്ലുമൊക്കെ അതേപടി വാരിത്തിന്നാലോ ? സാധാരണ മനുഷ്യരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഭക്ഷണ ശൈലിയുമായി വര്‍ഷങ്ങളായി ജീവിക്കുന്ന പക്കീറപ്പാ ഹുനാഗുഡി ഒരു അദ്ഭുതമാകുന്നതും ഈ സാഹചര്യത്തിലാണ്.

മനുഷ്യരെന്നല്ല മൃഗങ്ങള്‍ പോലും കഴിക്കാത്ത അപകടകരമെന്ന് തോന്നിക്കുന്ന ഭക്ഷണ ശീലമാണ് പക്കീറപ്പയുടേത്. പത്ത് വയസ്സു മുതല്‍ സ്ഥിരമായി മണ്ണും കല്ലും ഇഷ്ടികകളുമാണ് പക്കീറപ്പയുടെ ഇഷ്ട ഭക്ഷണം. ഒരു കുഴപ്പവുമില്ലാതെ ഇവയൊക്കെ പക്കീറപ്പാ ചവച്ചരച്ച് കഴിക്കും. 20 വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ശരീരരത്തിനും പല്ലിനും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് ഇദ്ദേഹവും കുടുംബവും പറയുന്നു. ഈ ശീലം നിര്‍ത്താന്‍ കുടുംബം വര്‍ഷങ്ങളായി ശ്രമിച്ചു വരികയാണ്.ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാള്‍ മണ്ണും കല്ലും കഴിച്ചിരുന്നത്.

പക്ഷേ ഇപ്പോള്‍ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്. പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് ഒരു രോഗമായാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചിക്കനേക്കാളും താന്‍ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്ന് പക്കീറാപ്പാ പറയുന്നു. പക്കീറാപ്പാ തന്റെ ഈ കഴിവ് മറ്റ് ഗ്രാമങ്ങളില്‍ പോയി പ്രകടിപ്പിക്കാറുണ്ടെന്ന് ഈ കഴിവ് കണ്ട് ആളുകള്‍ പണം നല്‍കാറുണ്ടെന്നും പക്കീറാപ്പയുടെ ബന്ധുക്കള്‍ പറയുന്നു.

Related posts