ന​ല്ല​തി​നാ​യ് വി​ശ​ക്കാം; വിദ്യാർഥികൾ നി​രാ​ഹാ​ര​മി​രു​ന്ന് തു​ക സ​മാ​ഹ​രി​ച്ചു  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ള​യാ​ധു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​മാ​ഹാ​ര​ണ​പ​രി​പാ​ടി​യാ​യ ന​ല്ലാ​തി​നാ​യ് വി​ശ​ക്കാം​ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ചി​റ്റൂ​ർ ഗ​വ​ണ്മ​ന്‍റ് കോ​ള​ജ് എ​ൻ.​എ​സ്.​എ​സ്. വി​ദ്യാ​ർ​ഥി​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും ഒ​രു നേ​ര​ത്തെ ആ​ഹാ​ര​മു​പേ​ക്ഷി​ച്ച് ഭ​ക്ഷ​ണ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന ആ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

വി​ദ്യാ​ർ​ഥി​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ന​ൽ​കി​യ തു​ക​യാ​യ അ​യ്യാ​യി​രം രൂ​പ ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ കെ. ​ര​മ ഏ​റ്റു​വാ​ങ്ങി. യൂ​ണി​റ്റു​ക​ളു​ടെ വാ​ർ​ഷി​ക സ​പ്ത​ദി​ന ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വ​ള​ണ്ടി​യ​ർ​മാ​ർ ഒ​രു നേ​ര​ത്തെ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച​ത്.

മാ​സ​ത്തി​ൽ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് ആ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണ് ന്ധ​ന​ല്ല​തി​നാ​യ് വി​ശ​ക്കാം​ന്ധ. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ നാ​ര​ങ്ങാ​നീ​രു​മാ​യി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ശ്രീ​യും എ​ത്തി​യി​രു​ന്നു. തു​ക​യേ​ക്കാ​ൾ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ക​ളു​ടെ മാ​ന​സി​ക മൂ​ല്യം വ​ലു​താ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ന്ദി​യോ​ട് ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ വെ​ച്ച് എ​ൻ. എ​സ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​റും ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ. ​പ്ര​ദീ​ഷ്, സി. ​ജ​യ​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നി​രാ​ഹാ​ര​പ​രി​പാ​ടി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ശ്രീ, എം. ​വി. സ​ന്ത്, കെ. ​സു​രേ​ഷ് കു​മാ​ർ, കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ആ​ന​ന്ദ് വി​ശ്വ​നാ​ഥ്, എം ​ജ​യ​ദാ​സ​ൻ, മെ​ന്പ​ർ ആ​ർ. അ​റു​മു​ഖ​ൻ, സ്കൂ​ൾ പി ​ടി. എ. ​പ്ര​സി​ഡ​ന്‍റ് എ​സ്. ഷ​ണ്മു​ഖ​ൻ, എം. ​മോ​ഹ​ന​ൻ ആ​ർ. ഗോ​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts