നെല്ലിയാമ്പതിയിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ..!  വനം വകുപ്പിന്‍റെ പുത്തൻ ശിക്ഷാനടപടി  ഇങ്ങനെ…

നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​യി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച ടൂ​റി​സ്റ്റു​ക​ളെ വ​നം വ​കു​പ്പു കൈ​യോ​ടെ പി​ടി​കൂ​ടി. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന ശി​ക്ഷ ന​ൽ​കി വ​ന​പാ​ല​ക​ർ. നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക് എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് ഉ​പ​ക്ഷി​ക്കു​ന്ന​ത് കൈ​യോ​ടെ പി​ടി​കൂ​ടി​യ വ​നം വ​കു​പ്പ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​റും സം​ഘ​വും ചേ​ർ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ണ്ട് ആ ​പ്ര​ദേ​ശ​ത്തെ പ്ലാ​സ്റ്റി​ക്കു​ക​ൾ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​ന്ന ശി​ക്ഷ ന​ൽ​കു​ക​യും പ​രി​സ്ഥി​തി അ​വ​ബോ​ധ ക്ലാ​സ്സ് ന​ൽ​കു​ക​യും ചെ​യ്തു.

പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും വ​ന്ന ര​ണ്ട് സം​ഘ​ങ്ങ​ളെ​യാ​ണ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ഞ്ചാ​രി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കി​യ​ത്.

നെ​ല്ലി​യാ​ന്പ​തി​യി​ൽ​ത​ന്നെ​യു​ള്ള പ​ല ഹോ​ട്ട​ലു​ക​ളും ഹോം​സ്റ്റേ​ക​ളും ലോ​ഡ്ജു​ക​ളും വ​ന​ത്തി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നെ​ല്ലി​യാ​ന്പ​തി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ആ​ഫീ​സ​ർ സി.​സു​മേ​ഷ് പ​റ​ഞ്ഞു.

ഫോ​റ​സ്റ്റ​ർ​മാ​രാ​യ കാ​ളി​മു​ത്തു , സ​ലീം എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി എ​ല്ലാ​മാ​സ​വും ഗ്രീ​ന​റി ഗാ​ർ​ഡ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ മാ​സ​വും ഒ​രു ട​ണോ​ളം മാ​ലി​ന്യം നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​ന്നു​ണ്ട്.

Related posts