പത്തൊമ്പതുവർഷത്തെ പ്രവാസജീവിതം; തർക്കത്തിനിടെ ഷാജയിൽ അടിയേറ്റ്  യുവാവ് മരിച്ചു; പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിന് വരാനിരിക്കെയാണ് ദാരുണ സംഭവം

ചാ​ത്ത​ന്നൂ​ർ: ത​ല​യ്ക്ക് അ​ടി​യേ​റ്റ് ഷാ​ർ​ജ​യി​ൽ അ​ടു​ത​ല സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മ​ര​ക്കു​ളം മ​രു​തി​ക്കോ​ട് കി​ഴ​ക്കും​ക​ര കു​ഞ്ഞ​പ്പി​യു​ടെ​യും എ​ൽ​സി​യു​ടെ​യും മ​ക​ൻ അ​ജി​കു​മാ​റാ​ണ് (47) കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ യി​രു​ന്നു സം​ഭ​വം.

കൂ​ടെ താ​മ​സി​ക്കു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​അ​ജി​കു​മാ​റി​ന്‍റെ ത​ല​യ്ക്ക് അ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

19 വ​ർ​ഷ​മാ​യി പ്ര​വാ​സി യാ​യി​രു​ന്ന അ​ജി​കു​മാ​ർ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഷാ​ർ​ജ​യി​ലെ വേ​ൾ​ഡ് സ്റ്റാ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്സ് എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഓ​ണ​ത്തി​ന് അ​വ​ധി​ക്കു വ​രു​മ്പോ​ൾ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. പ്ര​തി​യെ ഷാ​ർ​ജ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൃ​ത​ദേ​ഹം ഷാ​ർ​ജ അ​ൽ​ഉ​മൈ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ന​ദാ​ലി​യ, നി​കി​ത.

Related posts

Leave a Comment