തട്ടിക്കൊണ്ടുപോയ കോടാലി ശ്രീധരന്റെ മകനെകണ്ടെത്താന്‍ കഴിയാതെ പോലീസ്

kodali_prethi1കോതമംഗലം: കുഴല്‍പ്പണ തട്ടിപ്പുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാറിനെ തട്ടികൊണ്ടു പോയ സംഭവത്തില്‍ ആളെക്കണ്ടെത്താനാകാതെ പോലിസ്. തട്ടിക്കൊണ്ടുപോയ അരുകുമാറിനെ കണ്ടെത്താനായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട്‌നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ തട്ടിക്കൊണ്ട് പോയസംഘത്തിലെ രണ്ട് പ്രതികളെയും ഇവര്‍ക്ക് സഹായം ചെയ്ത ആളെയും ഇന്നലെ പിടികൂടി.കോഴിക്കോട് സൗത്ത് കൊടുവള്ളി സ്വദേശികളായ അരിയില്‍ വീട്ടില്‍ മുസ്തഫ(42),തോട്ടുങ്കര വീട്ടില്‍ അബ്ദുള്‍ റഫീക്ക്(35)തട്ടികൊണ്ടു പോകുന്നവര്‍ക്ക് സഹായം നല്‍കിയ രാമല്ലൂര്‍ ചക്കരക്കാട്ടില്‍ സിബി ചന്ദ്രന്‍ (32 )എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മൂന്നും നാലും പ്രതികളാണ് മുസ്തഫയും റഫിഖും.കേസിലെ മറ്റൊരു പ്രതി കൂടി പോലിസിന്റെ വലയിലായതായാണ് സൂചന. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് എട്ടംഗ സംഘം കോതമംഗലം  കോഴിപ്പിള്ളിക്ക് സമീപം കുടമുണ്ടയിലെ കോടാലി ശ്രീധരന്റെ വീട്ടില്‍ നിന്ന് അരുണിനെ തട്ടിക്കൊണ്ടു പോയത്.കേസില്‍ മറ്റ് പ്രതികള്‍ ഒളിവിലാണ്.അരുണിനെ ആദ്യം തട്ടികൊണ്ടു പോയ സംഘത്തില്‍ നിന്ന് മറ്റൊരു സംഘം ത്ട്ടിയെടുത്തതായാണ് അറസ്റ്റിലായ പ്രതികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.കേസില്‍ എട്ട് അംഗ സംഘമാണ് ആദ്യം ഉണ്ടായിരുന്നത്. അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് പ്രതികളുടെ എണ്ണം കൂടാനാണ് സാധ്യത.രണ്ടാം പ്രതി പെരിന്തല്‍മണ്ണ സ്വദേശി തച്ച്ങ്ങാടന്‍ റഫീഖിനെ കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് പിടികൂടിയിരുന്നു

പ്രതികളെ വ്യാഴാഴ്ച കൊടുവള്ളി ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.അരുണിനെ തട്ടികൊണ്ടു പോയ ദിവസം കോയമ്പൂത്തൂരില്‍ വച്ചാണ് സംഘത്തിന് ഒപ്പം മുസ്തഫയും അബ്ദുള്‍ റഫീക്കും ചേര്‍ന്നത്.മൈസൂരിലെ ഒളിത്താവളത്തില്‍ കഴിഞ്ഞ രണ്ടാം തിയതി (2/11) വരെ അരുണ്‍ ഇവരുടെ ബന്ധനത്തിലായിരുന്നു.ഇതിനിടെയാണ് മറ്റൊരു സംഘമെത്തി ഇവരില്‍ നിന്ന് അരുണിനെ തട്ടികൊണ്ട് പോയത്.മകന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് കാട്ടി പ്രതികള്‍ അരുണിന്റെ കൂടെയുള്ള ചിത്രം വീട്ടിലേക്ക് അയച്ചു കൊടുത്തിരുന്നു.പ്രതികളെ വെള്ളിയാഴ്ച (25/11) തെളിവെടുപ്പിന് കൊടമുണ്ടയിലെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ അരുണിന്റെ അമ്മയും സഹോദരിയും ചിത്രത്തിലുള്ള പ്രതികളെ തിരിച്ചറിഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ കോടാലി ശ്രീധരനെ കുറിച്ച് വീട്ടുകാര്‍ക്കും അറിയില്ലെന്നാണ് പോലീസില്‍ പറഞ്ഞിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി മലപ്പുറം സ്വദേശി അന്‍വറില്‍ നിന്ന് മൂന്ന് മാസം മുമ്പ്  കോടാലി ശ്രീധരനും സംഘവും ചേര്‍ന്ന് 3.90 കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തിരുന്നു.ഇതിന്റെ പ്രതികാരമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പോലീസ് പറയുന്നു.കോഴിക്കോട് മലപ്പുറം സ്വദേശികളായ പ്രതികള്‍ക്ക് കോതമംഗലത്ത് താമസ സൗകര്യമൊരുക്കി നല്‍കുകയും കോടാലി ശ്രീധരന്റെ നീക്കങ്ങള്‍ പ്രതികള്‍ക്ക് അറിയിച്ചതും സിബി ചന്ദ്രനാണെന്ന് പോലിസ് പറഞ്ഞു.നിരവധി കേസുകളിലെ പ്രതിയാണിയാണിയാള്‍. ഇന്നലെഅറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts