അന്ന് സ്‌ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാംക്ലാസുകാരി പിന്നീട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി ! പഴയ അനുഭവം പങ്കുവെച്ച് പൃഥിരാജ്…

തന്റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ പൃഥിരാജ്. ഫാസിലിന്റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്.

അന്ന് കൂടെ കോ ആക്റ്ററായി ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അസിന്‍ തോട്ടുങ്കലായിരുന്നു. അസിന്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞുവെന്ന് പൃഥി പറയുന്നു.

ഈ സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നെങ്കിലും പാട്ടുകള്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ അതിഥിതാരമായി മമ്മൂട്ടിയും ഉണ്ടായിരുന്നു.

ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു സ്‌ക്രീന്‍ ടെസ്റ്റ്. കാമറാമാന്‍ ആനന്ദക്കുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്ത നന്ദനത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

Related posts

Leave a Comment