ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് പൃ​ഥ്വി ഷാ; 49 ബൗ​ണ്ട​റി​ക​ളും 4 സി​ക്സ​റു​ക​ളും ചേർത്ത് 379 റ​ൺ​സ്

മും​ബൈ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് മും​ബൈ താ​രം പൃ​ഥ്വി ഷാ. ​ആസാമി​നെ​തി​രായ മ​ത്സ​ര​ത്തി​ൽ 379 റ​ൺ​സാ​ണ് മും​ബൈ ഓ​പ്പ​ണ​ർ അടിച്ചുകൂട്ടി​യ​ത്.

ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണി​ത്. 1948-49 സീ​സ​ണി​ൽ മ​ഹാ​രാ​ഷ്‌​ട്ര താ​രം ബി. ബി. നിം​ബ​ൽ​ക​ർ നേ​ടി​യ 443* ആ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

383 പ​ന്തു​ക​ളി​ൽ നി​ന്നാ​ണ് ഷാ 379 ​റ​ൺ​സ് നേ​ടി​യ​ത്. 49 ബൗ​ണ്ട​റി​ക​ളും 4 സി​ക്സ​റു​ക​ളും നേ​ടി​യ താ​ര​ത്തി​നെ​തി​രെ പ​ന്ത് എ​റി​ഞ്ഞ​വ​ർ എ​ല്ലാം ക​ണ​ക്കി​ന് ത​ല്ലു​വാ​ങ്ങി. 400 റ​ൺ​സ് നേ​ട്ട​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ താ​ര​ത്തെ റി​യാ​ൻ പ​രാ​ഗാ​ണ് ഒ​ടു​വി​ൽ മ​ട​ക്കി​യ​ത്.

അ​തേ​സ​മ​യം, ഷാ​യു​ടെ‌​യും 191 റ​ൺ​സ് നേ​ടി​യ നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ​ന​യു​ടെ​യും ബ​ല​ത്തി​ൽ മും​ബെെ മ​ത്സ​ര​ത്തി​ൽ കൂ​റ്റ​ൻ സ്കോ​ർ നേ​ടി. ഡ​ബി​ൾ സെ​ഞ്ചു​റി​ക്ക് അ​രി​കെ ര​ഹാ​നെ വീ​ണ​തോ​ടെ മും​ബെെ 681/4 എ​ന്ന നി​ല​യി​ൽ ഇ​ന്നിം​ഗ്സ് ഡി​ക്ല‌​യ​ർ ചെ‌​യ്തു.

Related posts

Leave a Comment