ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി അ​രി​ത​യു​ടെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി പ്രി​യ​ങ്ക

 

കാ​യം​കു​ളം: റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക​ഗാ​ന്ധി കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന്‍റെ പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​ത് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

റോ​ഡ് ഷോ​യി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി കാ​യം​കു​ള​ത്തെ​ത്തി​യ​പ്പോ​ൾ അ​രി​ത​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ളെ കാ​ണ​ണ​മെ​ന്നും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ദേ​വി​കു​ള​ങ്ങ​ര -പു​തു​പ്പ​ള്ളി ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ അ​തീ​വ സു​ര​ക്ഷ​യി​ൽ പ്രി​യ​ങ്ക​യു​ടെ വ​ര​വ് നാ​ട്ടു​കാ​രി​ലും ആ​വേ​ശം ഉ​യ​ർ​ത്തി. അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ആ​യ​തി​നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഞെ​ട്ടി.

പ​രി​മി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​ണ് അ​രി​ത.

Related posts

Leave a Comment