അ​ന്നു മ​ത്സ​രം… ഇ​ന്നു ക​രു​ത​ൽ…! തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രി​യ​ങ്ക ചോ​പ്ര, ക​ത്രീ​ന കെ​യ്ഫ്, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫ​ര്‍​ഹാ​ന്‍ അ​ക്ത​ര്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ജീ ​ലെ സാ​റാ.

ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​ര്‍ ഒ​ന്നി​ച്ച് ഒ​രു സ്‌​ക്രീ​നി​ല്‍ എ​ത്തു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ബോ​ളി​വു​ഡ് ആ​രാ​ധ​ക​ർ.

എ​ന്നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല കെ​ട്ടോ. ഒ​രു ചി​ത്ര​ത്തി​ൽ ര​ണ്ടു നാ​യി​ക​മാ​ർ വ​ന്നാ​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യം കു​റ​ഞ്ഞു​പോ​യി എ​ന്നു പ​റ​ഞ്ഞു പ​ര​സ്പ​രം ക​ല​ഹി​ക്കു​ക​യും ഒ​ടു​വി​ൽ ആ​രെ​ങ്കി​ലുമൊ​രാ​ൾ പി​ന്മാ​റു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ന്നാ​ലി​ന്നു ക​ഥ മാ​റി​യി​രി​ക്കു​ന്നു.

ജീ ​ലെ സാ​റാ എ​ന്ന ചി​ത്ര​ത്തെക്കുറി​ച്ചും കാ​സ്റ്റിം​ഗി​നെ കു​റി​ച്ച​തും തു​റ​ന്നു പ​റ​യു​ക​യാ​ണ് പ്രി​യ ചോ​പ്ര ജോ​നാ​സ്.

2000 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ന​ത്തെ സി​നി​മാ ലോ​കം ഏ​റെ മാ​റി​യെ​ന്നും അ​ന്ന് നാ​യി​ക​മാ​ര്‍ ത​മ്മി​ല്‍ മ​ത്സ​ര​മാ​ണ് എ​ങ്കി​ല്‍ ഇ​ന്ന് പ​ര​സ്പ​രം താ​ങ്ങാ​യും പി​ന്തു​ണ ന​ല്‍​കി​യും നി​ല്‍​ക്കു​ന്ന​വ​രാ​ണ് പു​തി​യ നാ​യി​ക​മാ​ർ എ​ന്നാ​ണു പ്രി​യ​ങ്ക പ​റ​യു​ന്ന​ത്.

ഒ​രേ സി​നി​മ​യി​ല്‍ മൂ​ന്നു മു​ന്‍​നി​ര സ്ത്രീ ​താ​ര​ങ്ങ​ളെ ല​ഭി​ക്കു​ക എ​ന്ന​തു കു​റ​ച്ച് നാ​ള്‍ വ​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നി​രി​ക്കാം, കാ​ര​ണം അ​വ​ര്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന മ​ത്സ​രം ത​ന്നെ​യാ​ണ്.

സ​ഹോ​ദ​ര​ബ​ന്ധ​വും ശ​ക്ത​മാ​യ ഒ​രു സ​മൂ​ഹ​വും സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ ഇ​ന്നു വ​ലി​യ മു​ന്ന​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു ബോ​ളി​വു​ഡി​ലാ​യാ​ലും ഹോ​ളി​വു​ഡി​ലാ​യാ​ലും ഞാ​ന്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​താ​ണ് എ​ന്നും പ്രി​യ​ങ്ക ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

2000-ക​ളു​ടെ ആ​രം​ഭ​ത്തി​ല്‍ ആ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വി​ടെ ഒ​രു നാ​യി​ക മാ​ത്ര​മാ​യി​രു​ന്നു മു​ന്‍​നി​ര​യി​ല്‍ നി​ന്നി​രു​ന്ന​ത്.

പ​ക്ഷേ ഇ​ന്ന് ആ ​സാ​ഹ​ച​ര്യം അ​ല്ല. ഇ​പ്പോ​ള്‍ സ്ത്രീ​ക​ള്‍ സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്നു. പ​ര​സ്പ​രം പി​ന്തു​ണ​യാ​കു​ന്നു.

ഇ​ന്ന് ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മു​ന്‍​നി​ര​യി​ല്‍ നി​ല്‍​ക്കു​ന്ന നാ​യി​ക​മാ​രാ​യ ക​ത്രീ​ന കെ​യ്ഫി​നൊ​പ്പ​വും ആ​ലി​യ ഭ​ട്ടി​നൊ​പ്പ​വും ഞാ​ന്‍ ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ക​യാ​ണ്.

അ​തോ​ടൊ​പ്പം ചി​ത്രം ഞ​ങ്ങ​ള്‍ മൂ​ന്നു​പേ​രും കൂ​ടി നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്- പ്രി​യ​ങ്ക പ​റ​യു​ന്നു. ജീ ​ലെ സാ​റാ​യു​ടെ മോ​ഷ​ന്‍ പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

പ്രി​യ​ങ്ക, ആ​ലി​യ, ക​ത്രീ​ന എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍​ക്കൊ​പ്പം ഒ​രു കാ​റി​ല്‍ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല സ്ഥ​ല​​ങ്ങ​ളു​ടെ പേ​രും കാ​ണി​ക്കു​ന്ന​താ​ണ് പോ​സ്റ്റ​ര്‍. ചി​ത്രം 2023ല്‍ ​റി​ലീ​സ് ചെ​യ്യു​വാ​നാ​ണ് അ​ണി​യ​റ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts

Leave a Comment