ഹോ​ട്ട് ലു​ക്കി​ൽ പ്രി​യ​ങ്ക! ഫോട്ടോഷൂട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലാകുന്നു

വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ നേ​ടു​ന്ന ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. താ​ര​ത്ത​ന്‍റെ ഡ്ര​സി​ങ്ങ് സ്റ്റൈ​ൽ ഫാ​ഷ​ൻ ലോ​ക​ത്ത് എ​പ്പോ​ഴും ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് താ​ര​ത്ത​ന്‍റെ ഫോ​ട്ടോ ഷൂ​ട്ടാ​ണ്. ഇ​ൻ​സ്റ്റൈ​ൽ മാ​സി​ക​യു​ടെ ജൂ​ലൈ പ​തി​പ്പി​ലാ​ണ് ഹോ​ട്ട് ലു​ക്കി​ൽ താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. സാ​രി​യി​ൽ ബ്ലൗ​സ് ലെ​സാ​യി​ട്ടു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് മാ​ഗ​സി​ന്‍റെ മു​ഖ​ച്ചി​ത്രം. സാ​രി​യി​ൽ ത​ന്നെ ഇ​ൻ​ഡോ-​വെ​സ്റ്റേ​ണ്‍ സ്റ്റൈ​ലി​ൽ താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

പ്ര​ശ​സ്ത ഡി​സൈ​നേ​ഴ്സാ​യ സ​ബ്യ​സ​ചി മു​ഖ​ർ​ജി​യും ത​രു​ണ്‍ തഹ്‌ലി​യും ചോ​ർ​ന്നാ​ണ് വ​സ്ത്ര​ങ്ങ​ൾ രൂ​പ ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മാ​സി​ക​യി​ൽ ഇ​ന്ത്യ​ൻ സാ​രി​യെ കു​റി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള​ള ക​വ​ർ സ്റ്റോ​റി പ്ര​സി​ദ്ധീ​ക​രു​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വി​നോ​ടൊ​പ്പം യു​എ​സി​ലാ​ണ് പ്രി​യ​ങ്ക താ​മ​സം.

Related posts