ധാ​ർ​ഷ്ട്യ​വും അ​ഹ​ങ്കാ​ര​വും കൊ​ണ്ട് ത​ക​ർ​ന്ന​ ദു​ര്യോ​ധ​ന​നെ​പ്പോ​ലെ മോദിയും ത​ക​ർ​ന്ന​ടി​യു​മെ​ന്ന് പ്രി​യ​ങ്ക

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മ​ഹാ​ഭാ​ര​ത​ത്തി​ൽ ദു​ര്യോ​ധ​ന​ൻ ധാ​ർ​ഷ്ട്യ​വും അ​ഹ​ങ്കാ​ര​വും കൊ​ണ്ട് ത​ക​ർ​ന്ന​തു​പോ​ലെ മോ​ദി​യും ത​ക​ർ​ന്ന​ടി​യു​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ ത​ന്‍റെ പി​താ​വി​നെ മോ​ദി അ​പ​മാ​നി​ച്ചെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. മ​റ്റ് വി​ഷ​യ​ങ്ങ​ൾ ഇ​ല്ലാ​തെ വ​രു​ന്ന സ​മ​യ​ത്ത് ത​ന്‍റെ കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കു​ക എ​ന്ന​ത് മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ സ്ഥി​രം രീ​തി​യാ​ണ്. എ​ന്നാ​ൽ ഇ​ത് ജ​ന​ങ്ങ​ൾ പൊ​റു​ക്കി​ല്ല- പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് മോ​ദി രാ​ജീ​വ് ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച​ത്.

രാ​ജീ​വ് അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നും ബൊ​ഫോ​ഴ്സ് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ രീ​ജീ​വി​ന്‍റെ പേ​രി​ൽ വോ​ട്ടു തേ​ടാ​ൻ കോ​ൺ​ഗ്ര​സി​ന് ധൈ​ര്യ​മു​ണ്ടോ എ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

Related posts