ബോളിവുഡ് പാർക്ക് പുലിപാർക്കാകും !! ക​ട​ൽ​ക​ട​ന്ന് തൃ​ശൂ​രി​ന്‍റെ പു​ലി​ക​ൾ ദു​ബാ​യി​യി​ലേ​ക്ക്; ചില പ്രശ്‌നങ്ങള്‍ ബാക്കി…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ക​ട​ൽ​ക​ട​ന്ന് തൃ​ശൂ​രി​ന്‍റെ പു​ലി​ക​ൾ ദു​ബാ​യി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച ദു​ബാ​യ് ബോ​ളി​വു​ഡ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന വി​സ്മ​യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​രി​ലെ പു​ലി​ക്ക​ളി ദു​ബാ​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ നാ​ലോ​ണ​നാ​ളി​ലെ പു​ലി​ക്ക​ളി​യി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ചു​വ​ടു​വെ​ച്ച് പു​ലി​ക്ക​ളി​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ കോ​ട്ട​പ്പു​റം ദേ​ശ​ത്തെ പു​ലി​ക​ളാ​ണ് മ​ണ​ൽ​ന​ഗ​ര​ത്തെ കൊ​ടു​ന്പി​രി കൊ​ള്ളി​ക്കാ​ൻ ദു​ബാ​യി​യി​ലെ​ത്തു​ന്ന​ത്.

തൃ​ശി​വ കോ​ട്ട​പ്പു​റ​ത്തി​ന്‍റെ 10 പു​ലി​ക​ളാ​ണ് നാ​ളെ നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് ദു​ബാ​യി​യി​ലേ​ക്ക് പ​റ​ക്കു​ക. തൃ​ശി​വ കോ​ട്ട​പ്പു​റ​ത്തി​ന്‍റെ രാ​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട​വ​യ​റ​ൻ​മാ​ർ പു​ലി​ക​ൾ ക​ട​ൽ​ക​ട​ക്കു​ന്ന​ത്. സു​രേ​ഷാ​ണ് പു​ലി​വ​ര​യു​ടെ പ്രാ​മാ​ണ്യം.

പു​ലി​ക​ളു​ടെ നി​റ​ങ്ങ​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച പു​ലി​ക്ക​ളി​യാ​ണ് സാ​ധാ​ര​ണ ഗ​ൾ​ഫി​ൽ അ​വ​ത​രി​പ്പി​ക്കാ​റാ​ണ്. എ​ന്നാ​ൽ അ​തി​നു പ​ക​രം തൃ​ശൂ​രി​ൽ നാ​ലോ​ണ​നാ​ളി​ൽ ന​ട​ക്കാ​റു​ള്ള പു​ലി​ക്ക​ളി ത​ന്നെ ദു​ബാ​യി​യി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് മ്മ്ടെ ​തൃ​ശൂ​ർ എ​ന്ന കൂ​ട്ടാ​യ്മ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങി​നെ​യാ​ണ് ഇ​ത്ത​വ​ണ തൃ​ശൂ​രി​ൽ ന​ട​ന്ന പു​ലി​ക്ക​ളി​യി​ൽ മി​ക​ച്ച പു​ലി​വേ​ഷ​ത്തി​നു​ള്ള സ​മ്മാ​നം നേ​ടി​യ കോ​ട്ട​പ്പു​റം ദേ​ശ​ത്തെ പു​ലി​ക​ളെ തേ​ടി ഗ​ൾ​ഫി​ൽ നി​ന്നും വി​ളി വ​ന്ന​ത്.മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, സ്റ്റീ​ഫ​ൻ ദേ​വ​സി എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ളും ദു​ബാ​യി​യി​ൽ വി​സ്മ​യോ​ത്സ​വ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

പു​ലി​വേ​ഷം വ​ര​യ്ക്കാ​നു​ള്ള പെ​യി​ന്‍റ് ഇ​വി​ടെ നി​ന്ന് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. പെ​യി​ന്‍റ് കൊ​ണ്ടു​പോ​കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ എ​ന്ന സം​ശ​യം ബാ​ക്കി​യു​ണ്ടെ​ന്ന് തൃ​ശി​വ കോ​ട്ട​പ്പു​റ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ രാ​ജേ​ഷ് പ​റ​ഞ്ഞു. പ​ത്തു പു​ലി​ക​ളും ഇ​ത്ത​വ​ണ തൃ​ശൂ​രി​ൽ ചു​വ​ടു​വെ​ച്ച പു​ലി​ക​ൾ ത​ന്നെ​യാ​ണ്. പ​തി​ന​ഞ്ചോ​ളം കൊ​ട്ടു​കാ​രെ ദു​ബാ​യി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.വെ​ള്ളി​യാ​ഴ്ച ബോ​ളി​വു​ഡ് പാ​ർ​ക്കി​നെ പു​ലി​പാ​ർ​ക്കാ​ക്കി മാ​റ്റി തൃ​ശൂ​രി​ന്‍റെ പു​ലി​ക​ൾ മ​ണ​ൽ ന​ഗ​ര​ത്തി​ൽ നി​റ​ഞ്ഞാ​ടും.

Related posts