പു​ഷ്‌​ക​ർ മേ​ള​യി​ൽ താ​ര​മാ​യി ‘പോ​ത്തു​രാ​ജ​ൻ..!’ ഉ​യ​രം 5.8 അ​ടി, ഭാരം 1,570 കി​ലോ​ഗ്രാം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ പു​ഷ്‌​ക​ർ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രു പോ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്നു. ഹ​രി​യാ​ന​യി​ലെ സി​ർ​സ​യി​ൽ​നി​ന്നാ​ണ് “പോ​ത്തു​രാ​ജ​ൻ’ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. ഉ​യ​രം 5.8 അ​ടി. 1,570 കി​ലോ​ഗ്രാ​ണ് ഭാ​രം.

പോ​ത്തി​ന് എ​ട്ടു വ​യ​സ് ഉ​ണ്ടെ​ന്ന് ഉ​ട​മ ഹ​ർ​വി​ന്ദ​ർ സിം​ഗ് പ​റ​യു​ന്നു. സ്വ​ന്തം കു​ഞ്ഞി​നെ​പ്പോ​ലെ​യാ​ണ് ഉ​ട​മ പോ​ത്തി​നെ പ​രി​പാ​ലി​ക്കു​ന്ന​ത്. താ​ൻ പ്ര​തി​മാ​സം മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ പോ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കാ​റു​ണ്ടെ​ന്നു സിം​ഗ് പ​റ​ഞ്ഞു. താ​ത്പ​ര്യ​മു​ള്ള ആ​രെ​ങ്കി​ലും വ​ന്നാ​ൽ പോ​ത്തി​നെ വി​ൽ​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷം പോ​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ വി​ല പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സിം​ഗ് വി​ൽ​ക്കാ​ൻ ത​യാ​റാ​യി​ല്ല. 11 കോ​ടി രൂ​പ​യാ​ണ് മേ​ള​യു​ടെ ഭാ​ഗ​മാ​യി ത​ന്‍റെ പോ​ത്തി​ന് ഹ​ർ​വി​ന്ദ​ർ സിം​ഗ് ഇ​ട്ടി​രി​ക്കു​ന്ന വി​ല. പോ​ത്തി​ന്‍റെ ബീ​ജ​ദാ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ 150ലേ​റെ ക​ന്നു​കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ട്ട​ക​ച്ച​ന്ത​യാ​ണ് രാ​ജ​സ്ഥാ​നി​ലെ പു​ഷ്ക​റി​ൽ ന​ട​ക്കു​ന്ന പു​ഷ്ക​ർ മേ​ള. ഗോ​ത്ര ആ​ഘോ​ഷ​മാ​യ ഈ ​മേ​ള‍​യി​ൽ ഒ​ട്ട​ക​ങ്ങ​ൾ​ക്കു പു​റ​മെ ചെ​മ്മ​രി​യാ​ടു​ക​ൾ, കോ​ലാ​ടു​ക​ൾ, പ​ശു​ക്ക​ൾ തു​ട​ങ്ങി എ​ല്ലാ​വി​ധ നാ​ൽ​ക്കാ​ലി​ക​ളെ​യും വാ​ങ്ങാ​നും വി​ൽ​ക്കാ​നും ക​ഴി​യും.

Related posts

Leave a Comment