കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ചക്രക്കസേരയിൽ പെരുമ്പാമ്പ്. കഴിഞ്ഞദിവസം പുലർച്ചെ ഡ്യൂട്ടിക്കെത്തിയ നഴ്സാണ് ചക്രക്കസേരയിൽ പെരുമ്പാമ്പിനെ കണ്ടത്. ആശുപത്രിയിൽ ആർദ്രം പദ്ധതിക്കു കീഴിൽ നിർമിച്ച പുതിയ കെട്ടിടത്തിനുള്ളിലായിരുന്നു സംഭവം.
ആശുപത്രിയിലെ ശുചീകരണ ജീവനക്കാരൻ ചെമ്മട്ടംവയൽ സ്വദേശി അരുൺകുമാർ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.
ആശുപത്രിയുടെ പുതിയ കെട്ടിടത്തിനുള്ളിൽ പെരുമ്പാമ്പ് എത്തപ്പെട്ടതെങ്ങനെയാണെന്ന് വ്യക്തമല്ല.
