കലാകാരന്റെ ഭാര്യ മോശമാക്കുമോ ? രാധിക സുരേഷ് ഗോപി വേദിയില്‍ പാടുന്ന വീഡിയോ വൈറലാകുന്നു…

കലാരംഗത്ത് സജീവമായ ഭാര്യാഭര്‍ത്താക്കന്മാര്‍ നിരവധിയുണ്ട്. എന്നാല്‍ ചില താരങ്ങളുടെ പങ്കാളികളെ പൊതുവേദിയില്‍ അത്ര സജീവമായി കാണാനാകില്ല. മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇക്കാര്യത്തില്‍ വ്യത്യസ്ഥയാണ്. താരത്തിനൊപ്പം പൊതുവേദികളിലും സജീവ സാന്നിദ്ധ്യമാണ്.

സിനിമയില്‍ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സുരേഷ്ഗോപിയെ സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായി എത്തുകയാണ് താരം. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകള്‍ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. നടന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പെടെയുള്ള നാലു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് രാധിക വേദിയില്‍ പാടിയ ഒരു പാട്ടാണ്. ഇത്ര മനോഹരമായി രാധിക പാടുമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പാട്ടു കേട്ടവര്‍ ഒന്നടങ്കം പറയുന്നത്.

Related posts