എ​റ​ണാ​കു​ളം മെഡിക്കൽ കോളജിൽ കായികതാരത്തെ ആക്രമിച്ച സംഭവം;സീനിയേഴ്സ് കുടുങ്ങും, അന്വേഷണം പ്രഖ്യാപിച്ചു


ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റാ​ഗിം​ഗ് ചെ​റു​ത്ത​തി​ന് പ​വ​ര്‍​ലി​ഫ്റ്റി​ങ് താ​ര​ത്തെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​മ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി അ​ന​ക്സ് റോ​ണ്‍ ഫി​ലി​പ്പി​നെ​യാ​ണ് ഒ​രു സം​ഘം ഹൗ​സ് സ​ര്‍​ജ​ന്‍​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് അ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ന​ക്സി​ന്‍റെ തോ​ളി​ലെ കൈ​ക്കു​ഴ തെ​റ്റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സ്പോ​ര്‍​ട്സ് ക്വാ​ട്ട​യി​ല്‍ എം​ബി​ബി​എ​സ് പ്ര​വേ​ശം നേ​ടി​യ അ​ന​ക്സ്റോ​ണ്‍ ഫി​ലി​പ്പ് പ​വ​ര്‍​ലി​ഫ്റ്റി​ങി​ല്‍ 2017- 18 വ​ര്‍​ഷ​ങ്ങ​ളി​ലെ നാ​ഷ​ണ​ല്‍ ചാ​മ്പ്യ​നും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഞ്ചാം സ്ഥാ​നം നേ​ടി​യ ലോ​ക താ​ര​വു​മാ​ണ്. അ​ടു​ത്തി​ടെ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ള്‍ ഇ​ന്ത്യാ യൂ​നി​വേ​ഴ്സി​റ്റി പ​വ​ര്‍ ലി​ഫ്റ്റി​ങി​ല്‍ ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് അ​ക്ര​മം.

സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ റാ​ഗിം​ഗി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.തെ​റ്റി​യ കൈ​ക്കു​ഴ പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കി​യെ​ങ്കി​ലും ഇ​നി ത​നി​ക്ക് വെ​യ്റ്റ് ലി​ഫ്റ്റി​ങി​ന് ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ന​ക്സ്. ഡോ​ക്ട​ർ​മാ​ർ വി​ദ​ഗ്ധ ചി​കി​ത്സ ന​ട​ത്താ​നാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​സി വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ക​ര്‍​ഷ്, അ​ശ്വ​ജി​ത്ത്, ന​ജീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്ടാ​ല​റി​യു​ന്ന പ​ത്തി​ലേ​റെ പേ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. കോ​പ്പി​യ​ടി വി​വാ​ദ​ത്തി​ൽ​പെ​ട്ട​വ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Related posts