സ്വാമി ശരണം;   ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച​ രാ​ഹു​ൽ ഈ​ശ്വ​റി​ന് ഉ​പാ​ധി​ക​ളോ​ടെ വീ​ണ്ടും ജാ​മ്യം

കൊ​ച്ചി: അ​യ്യ​പ്പ​ധ​ർ​മ സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഈ​ശ്വ​റി​ന് ഉ​പാ​ധി​ക​ളോ​ടെ വീ​ണ്ടും ജാ​മ്യം. ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ലി​ന് ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ര​ണ്ടു​മാ​സം പ​മ്പ​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്, പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി ഒ​പ്പി​ട​ണം തു​ട​ങ്ങി​യ വ്യവസ്ഥകളോടെയാണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലും നി​ല​യ്ക്ക​ലി​ലും ന​ട​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ ഈ​ശ്വ​റി​ന് കോ​ട​തി നേ​ര​ത്തെ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ണ്ടും രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രെ രാ​ഹു​ല്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് റ​സ്റ്റ് ഹൗ​സി​ൽ​നി​ന്നാ​ണ് രാ​ഹു​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു ചെ​യ്ത​ത്. ​ര​ണ്ടു മാ​സം എ​ല്ലാ ശ​നി​യാ​ഴ്ച​യും പ​ന്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ.

ഡി​സം​ബ​ർ എ​ട്ടി​നു രാ​ഹു​ൽ ഈ​ശ്വ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി രാ​ഹു​ലി​ന്‍റെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts