കാ​ണ​ക്കാ​രി​യി​ൽ എ​ടി​എം കൗ​ണ്ട​റു​ക​ളു​ടെ ചി​ല്ല് എ​റി​ഞ്ഞു​ട​ച്ചു ;  സമീപത്തെ കാമറയിൽ ചില്ല് എറിഞ്ഞുടയ്ക്കുന്നത് ഒരു സ്ത്രീ

കു​റ​വി​ല​ങ്ങാ​ട്: കാ​ണ​ക്കാ​രി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ്‍ ബാ​ങ്ക്, സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് എ​ന്നി​വ​യു​ടെ എ​ടി​എ​മ്മു​ക​ളു​ടെ ചി​ല്ല് എ​റി​ഞ്ഞു​ട​ച്ചു. എ​ടി​എം മെ​ഷീ​നു​ക​ളു​ടെ ചി​ല്ല് എ​റി​ഞ്ഞു​ട​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ കാ​മ​റ​യി​ൽ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ചി​ല്ല് എ​റി​ഞ്ഞു​ട​യ്ക്കു​ന്ന​ത്. ഒ​രു സ്ത്രീ​യാ​ണ് ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

എ​ടി​എ​മ്മി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ളാ​ണ് എ​റി​ഞ്ഞു​ട​ച്ച​ത്. സ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ്ത്രീ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. കു​റ​വി​ല​ങ്ങാ​ട് എ​സ്ഐ ടി.​ആ​ർ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts