രാ​ഹു​ൽ ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി ചു​രു​ക്കിയെന്ന്​ വ​യ​നാ​ട്ടി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ


തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി ചു​രു​ക്കി​യെ​ന്ന് വ​യ​നാ​ട്ടി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ.

ഇ​ങ്ങ​നെ​യൊ​രു മ​ത്സ​രം രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഈ ​മ​ത്സ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി എ​ഐ​സി​സി​യും കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​ണെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രു സീ​റ്റും ആ​രു​ടേ​യു​മ​ല്ല. അ​ത് ജ​ന​ങ്ങ​ളു​ടേ​താ​ണ്. കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി 20 സീ​റ്റു​ക​ളി​ലും വ​ള​രെ നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​താ​ണ്. പി​ന്നീ​ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​യി വ​രു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യും ഒ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട​താ​യി​രു​ന്നു.

വ​യ​നാ​ട്ടി​ലേ​ത് സൗ​ഹൃ​ദ​മ​ത്സ​ര​മ​ല്ല. ജ​യി​ക്കാ​ൻ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ന​ല്ല, ജ​യി​ക്കാ​ൻ ത​ന്നെ​യാ​ണ് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്- ആ​നി രാ​ജ പ​റ​ഞ്ഞു.

Related posts

Leave a Comment