സ്നേ​ഹ​ത്തി​ന്‍റെ മൂ​ർ​ത്തി​മ​ഭാ​വ​മാ​യ സ്ത്രീ, ​ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ മ​റ്റൊ​രു സ്ത്രീ​ക്ക് സ​ഹാ​യ​മാ​യി; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി ചൈ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വം

ചൈ​ന​യി​ലെ ഷാ​ൻ​ഡോ​ങ് പ്ര​വി​ശ്യ​യി​ലു​ള്ള വെ​യ്ഫാ​ങ് പീ​പ്പി​ൾ​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന് ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഒ​രു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭ​വ​മാ​ണി​ത്. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ത​നി​ക്ക് ത​യ്യാ​റാ​ക്കി വെ​ച്ചി​രു​ന്ന ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ മ​റ്റൊ​രു ഗ​ർ​ഭി​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി വി​ട്ടു​ന​ൽ​കി​യ ഒ​രു ചൈ​നീ​സ് യു​വ​തി​യു​ടെ ക​ഥ​യാ​ണി​ത്.

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഉ​പ​വാ​സ​മെ​ടു​ത്ത്, എ​ല്ലാ ത​യ്യാ​റെ​ടു​പ്പു​ക​ളോ​ടും കൂ​ടി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​ൽ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഒ​രു സ്ത്രീ ​എ​ന്നാ​ൽ ഇ​തേ​സ​മ​യം, ആ​ശു​പ​ത്രി​യു​ടെ എ​മ​ർ​ജ​ൻ​സി ക​വാ​ട​ത്തി​ലേ​ക്ക് ടാ​ക്സി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലും ക​ഠി​ന​മാ​യ ര​ക്ത​സ്രാ​വ​ത്തോ​ടെ​യും ഒ​രു ഗ​ർ​ഭി​ണി​യെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ക​യ്യി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പു​തി​യ​താ​യി എ​ത്തി​ച്ച സ്ത്രീ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മ​ന​സ്സി​ലാ​ക്കി. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് മ​റ്റ് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ ഒ​ന്നും ഒ​ഴി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ പ്ര​സ​വ​ത്തി​നാ​യി ഒ​രു​ങ്ങി​യി​രു​ന്ന സ്ത്രീ
​യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ത​ന്‍റെ ശ​സ്ത്ര​ക്രി​യ മാ​റ്റി​വെ​ക്കാ​ൻ ത​യ്യാ​റാ​വു​ക​യും ത​ന്‍റെ ബെ​ഡ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആ ​പാ​വം സ്ത്രീ​ക്ക് വി​ട്ടു​ന​ല്കു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ ഈ ​വ​ലി​യ മ​ന​സ്സ് കാ​ര​ണം ഡോ​ക്ട​ർ​മാ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ആ ​സ്ത്രീ​യു​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും സാ​ധി​ച്ചു, എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ക​ഠി​ന​മാ​യ ര​ക്ത​സ്രാ​വം കാ​ര​ണം അ​വ​രു​ടെ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ഈ ​ഒ​രു അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ലെ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട​തോ​ടെ, സ്വ​ന്തം ശ​സ്ത്ര​ക്രി​യ മാ​റ്റി​വെ​ച്ച് അ​പ​രി​ചി​ത​യാ​യ സ്ത്രീ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യ ആ ​അ​മ്മ​യ്ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് ലോ​ക​മെ​മ്പാ​ടും നി​ന്ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment