ഒ​റ്റ ദി​വ​സം​കൊ​ണ്ട് അ​നാ​ഥ​രാ​യ​വ​ർ; ര​ജ​നി​യു​ടെ മ​ര​ണ​ത്തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി മ​ക്ക​ൾ; സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​റ്റ​മു​റി വീ​ട്ടി​ൽ അ​നി​യ​ൻ​മാ​രേ മാ​റോ​ട് ചേ​ർ​ത്ത് ചേ​ച്ചി

ഉ​പ്പു​ത​റ: അ​മ്മ കൊ​ല്ല​പ്പെ​ടു​ക​യും അ​ച്ഛ​നെ കാ​ണാ​താ​കു​ക​യും ചെ​യ്ത​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി മൂ​ന്ന് മ​ക്ക​ൾ. അ​നാ​ഥ​ത്വം മാ​ത്ര​മ​ല്ല ഇ​വ​രു​ടെ മു​ന്നി​ലെ ചോ​ദ്യം. ഇ​നി​യെ​ങ്ങ​നെ പ​ഠി​ക്കും, ജീ​വി​ക്കും. ഇ​തി​നൊ​ന്നും ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​കാ​തെ വീ​ർ​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​ണ് മ​ത്താ​യി​പ്പാ​റ മ​ലേ​ക്കാ​വി​ൽ ര​തീ​ഷ് ( സു​ബി​ൻ) – ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ രേ​വ​തി​യും ര​തി​നും രാ​ജീ​വും.

ര​ജ​നി കൊ​ല ചെ​യ്യ​പ്പെ​ട്ട​തോ​ടെ ഒ​റ്റ ദി​വ​സം കൊ​ണ്ടാ​ണ് ഇ​വ​ർ അ​നാ​ഥ​രാ​യ​ത്. അ​ച്ഛ​ൻ ഒ​ളി​വി​ൽ പോ​യി . സ്വ​ന്ത​മെ​ന്ന് പ​റ​യാ​ൻ ര​ജ​നി​യു​ടെ ര​ണ്ട് സ​ഹോ​ദ​രി​മാ​രും അ​മ്മ​യും മാ​ത്ര​മാ​ണി​വ​ർ​ക്കു​ള്ള​ത്. രേ​വ​തി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ര​തി​ൻ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും രാ​ജീ​വ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.

അ​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ആ​ദ്യം ക​ണ്ട രാ​ജീ​വ് അ​തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്ന് മു​ക്ത​നാ​യി​ട്ടി​ല്ല. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഒ​റ്റ​മു​റി ഷെ​ഡി​ലാ​യി​രു​ന്നു കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. പു​ല്ലു​മേ​ഞ്ഞ ഷെ​ഡി​നു മു​ക​ളി​ൽ പ​ഴ​കി​യ പ​ടു​ത വ​ലി​ച്ചു​കെ​ട്ടി​യാ​ണ് മ​ഴ​യി​ൽ​നി​ന്ന് ര​ക്ഷ നേ​ടു​ന്ന​ത്. ലൈ​ഫി​ൽ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും ബാ​ക്കി ന​ട​പ​ടി​ക​ൾ ചെ​യ്യാ​ൻ സു​ബി​ൻ ത​യാ​റാ​യി​ല്ല.

സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​സ​ദ​നം പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും സു​ബി​ൻ വ​ഴ​ങ്ങി​യി​ല്ല. അ​മ്മ ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട വീ​ട് ഇ​വ​ർ​ക്ക് ഒ​രു വി​ധ​ത്തി​ലും സു​ര​ക്ഷി​ത​മ​ല്ല. സു​ബി​ന്‍റെ ജ്യേ​ഷ്ഠ​ന് അ​ടു​ത്ത് ചെ​റി​യൊ​രു വീ​ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം കു​മ​ളി​യി​ലാ​ണ് താ​മ​സം.

ര​ജ​നി​യു​ടെ ര​ണ്ടു സ​ഹോ​ദ​രി​മാ​രും വി​വാ​ഹി​ത​രാ​ണ്. ഇ​വ​രും കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​ര​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​നി​യെ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ഈ ​കു​ട്ടി​ക​ൾ പ​ക​ച്ചു നി​ൽ​ക്കു​ന്ന​ത്. രജനിയുടെ സം​സ്കാ​രം ചീ​ന്ത​ലാ​ർ ഇ​ഞ്ചി​മ​ല​യി​ലെ ത​റ​വാ​ട്ടു വസതിയിൽ ഇന്നലെ വൈകുന്നേരത്തോടെ നടത്തി.

Related posts

Leave a Comment