ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ക്കാ​ൻ ട്രം​പി​ന്‍റെ സൈ​നി​ക നീ​ക്കം?

വാ​ഷിം​ഗ്ട​ൺ ഡി​സി: ഡെ​ന്മാ​ർ​ക്കി​ലെ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് സൈ​നി​ക ന​ട​പ​ടി​യി​ലേ​ക്കെ​ന്ന് റി​പ്പോ​ർ​ട്ട്. സൈ​നി​ക ന​ട​പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ൾ ട്രം​പ് പ​രി​ഗ​ണി​ക്കു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്കു ഗ്രീ​ൻ​ലാ​ൻ​ഡ് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ മോ​ഹ​ത്തി​നെ​തി​രേ യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു വൈ​റ്റ്ഹൗ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​ത്ത് പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള ആ​ഗ്ര​ഹം ട്രം​പ് പ​ല​വ​ട്ടം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം ഗ്രീ​ൻ​ലാ​ൻ​ഡ് മോ​ഹം ആ​വ​ർ​ത്തി​ച്ച​ത് യൂ​റോ​പ്യ​ൻ നേ​തൃ​ത്വ​ത്തെ ഒ​ന്നാ​കെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യി അ​മേ​രി​ക്ക സൈ​ന്യ​ത്തെ ഇ​റ​ക്കു​ന്ന​ത് പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യു​ടെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​വ​യ്ക്കു​മെ​ന്നു ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​റ​ഡി​ക്സ​ൺ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

അ​മേ​രി​ക്ക നേ​തൃ​ത്വം ന​ല്കു​ന്ന പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യി​ലെ അം​ഗ​മാ​ണു ഡെ​ന്മാ​ർ​ക്ക്. ഏ​തെ​ങ്കി​ലും അം​ഗ​രാ​ജ്യം ആ​ക്ര​മ​ണം നേ​രി​ട്ടാ​ൽ ഒ​ത്തൊ​രു​മി​ച്ചു പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ത​ത്വ​ത്തി​ലാ​ണു നാ​റ്റോ നി​ല​നി​ൽ​ക്കു​ന്ന​ത്.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക എ​ന്ന​ത് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന വി​ദേ​ശ​ന​യ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നാ​ണു വൈ​റ്റ് ഹൗ​സ് ചൊ​വ്വാ​ഴ്ച അ​റി​യി​ച്ച​ത്; അ​തി​നാ​യി ഡെ​ന്മാ​ർ​ക്കി​ൽ സൈ​നി​ക ന​ട​പ​ടി​ക്കു മ​ടി​ക്കി​ല്ലെ​ന്നും.

അ​തേ​സ​മ​യം, ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യും ട്രം​പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളെ അ​റി​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment